ദുബായിൽ വാഹനാപകടം; തൊടുപുഴ സ്വദേശിക്ക് ദാരുണാന്ത്യം

ദുബായിൽ വാഹനാപകടത്തിൽ തൊടുപുഴ സ്വദേശിക്ക് ദാരുണാന്ത്യം. ദുബായ് അൽ ഖൈൽ റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഇടുക്കി തൊടുപുഴ സ്വദേശി മരിച്ചു. തൊടുപുഴ കാഞ്ഞാർ പരേതനായ പൈമ്പിള്ളിൽ സലീമിന്റെ മകൻ ഷാമോൻ സലീം ആണ് മരിച്ചത്. 29 വയസായിരുന്നു.

ALSO READ: സംസ്ഥാനത്ത് പോളിംഗ് സമാധാനപരം, പ്രശ്‌നങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍

വ്യാഴാഴ്ച രാത്രിയിലായിരുന്നു അപകടം. വാഹനങ്ങളുടെ ഇടയിൽപ്പെട്ട് തൽക്ഷണം മരണം സംഭവിക്കുകയായിരുന്നു. പന്ത്രണ്ട് വർഷത്തിലധികമായി ദുബായിൽ ബിസിനസ് നടത്തി വരികയായിരുന്നു ഷാമോൻ. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ALSO READ: ‘വോട്ട് ചെയ്തിട്ടല്ലേ വോട്ട് ചോദിക്കേണ്ടത്,വോട്ട് ചെയ്യാത്തതിന്റെ അപകര്‍ഷതാബോധമൊന്നും മുഖത്ത് കാണാനില്ല’; രാജീവ് ചന്ദ്രശേഖറിനെ വിമര്‍ശിച്ച് പന്ന്യന്‍ രവീന്ദ്രന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News