കൊച്ചിയില്‍ കുസാറ്റ്‌ഫെസ്റ്റിനിടെ അപകടം; 4 മരണം

കൊച്ചിയില്‍ കുസാറ്റ്‌ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് 4 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. 3 പേരുടെ നില അതീവഗുരുതരം. ഗാനമേള നടക്കുന്നതിനിടെയാണ് അപകടം. മ‍ഴപെയ്തതിനിടെയില്‍ ആളുകള്‍ ഓടിക്കയറിയതിനെ തുടര്‍ന്നാണ് അപകടം. 46പേര്‍ ചികിത്സയില്‍.

ടെക് ഫെസ്റ്റിന്റെ ഭാഗമായി പ്രശസ്ത ഗായിക ധ്വനി ബാനുഷലിയുടെ ഗാനമേള നടന്നുകൊണ്ടിരിക്കെയാണ് അപകടം ഉണ്ടായത്. ടെക് ഫെസ്റ്റിന്റെ സമാപന ദിവസമായിരുന്നു ഇന്ന്.

പരിപാടികൾ കാണാൻ രാവിലെ മുതൽ ആളുകളുണ്ടായിരുന്നു. വൈകീട്ട് ​ഗാനമേള തുടങ്ങിയതോടെ തിരക്കു കൂടി. പുറത്തു നിന്നുള്ള ജനങ്ങളും ​ഗാനമേള കേൾക്കാൻ ക്യാംപസിലെത്തിയിരുന്നു. പിന്നാലെയാണ് ദുരന്തം. വിദ്യാർഥികൾ ബോധരഹിതരായി കുഴഞ്ഞു വീഴുകയായിരുന്നു.

ഇതോടെ ഓഡിറ്റോറിയത്തിനു പുറത്തും നിരവധി പേരുണ്ടായിരുന്നു. പെട്ടെന്നു മഴ പെയ്തതോടെ പുറത്തു നിന്നവർ ഓഡിറ്റോയിറത്തിലേക്ക് ഇരച്ചു കയറിയതാണ് അപകടത്തിനിടയാക്കിയത്. പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News