ദീപാവലി ആഘോഷത്തിനിടെ അപകടം; നാലുവയസുകാരിക്ക് ദാരുണാന്ത്യം

തമിഴ്‌നാട്ടിൽ കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിക്കുന്നതിനിടെ 4 വയസുകാരി മരിച്ചു. പടക്കം പൊട്ടിത്തെറിച്ചാണ് അപകടം. റാണിപേട്ട് സ്വദേശി നവിഷ്കയ്ക്കാണ് ദാരുണമായ അന്ത്യം സംഭവിച്ചത്. ഞായറാഴ്ച വൈകീട്ട് കുട്ടിയുടെ കുടുംബവീട്ടിലെ ആഘോഷമാണ് തീരാനോവായി മാറിയത്.

Also read:സ്റ്റെനോഗ്രഫി കോഴ്സിന് അപേക്ഷ ക്ഷണിച്ചു

പടക്കം പൊട്ടിക്കുകയായിരുന്ന അമ്മാവനൊപ്പം ആഘോഷങ്ങൾ ആസ്വദിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ കുട്ടിയുടെ ദേഹത്ത് പടക്കം തെറിച്ച് വീഴുകയായിരുന്നു.

Also read:ആയൂർവേദ, ഹോമിയോ, സിദ്ധ, യുനാനി, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേയ്ക്കള്ള അപേക്ഷ ക്ഷണിച്ചു

സാരമായി പൊള്ളലേറ്റ നവിഷ്കയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. കുട്ടിയുടെ കൂടെയുണ്ടായിരുന്ന അമ്മാവനും പൊള്ളലേറ്റ് ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News