ടെസ്റ്റ് ഡ്രൈവിനിടെ അപകടം; രണ്ടര കോടി രൂപയുടെ കാർ പൂർണമായും തകർന്നു, യുവതിക്കെതിരെ കേസ്

കൊച്ചിയിൽ ആഡംബര കാറുകളുടെ ടെസ്റ്റ് ഡ്രൈവിങ്ങിനിടെ ഉണ്ടായ അപകടത്തിൽ രണ്ടര കോടി രൂപയുടെ ബെൻസ് പൂർണമായും തകർന്നു. വെല്ലിങ്ടൺ ഐലൻഡിലാണ് നിയന്ത്രണം വിട്ട കാര്‍ മറ്റൊരു കാറിലിടിച്ച് അപകടം ഉണ്ടായത്. അപകടത്തില്‍ അശ്വിന്‍ ദീപക്, സൂരജ്, സച്ചിന്‍, അനഘ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ കോടികള്‍ വില മതിക്കുന്ന കാറുകളിലൊന്ന് പൂര്‍ണമായും മറ്റൊന്ന് ഭാഗികമായും തകര്‍ന്നു. വാത്തുരുത്തി റെയില്‍വേ ഗേറ്റിന് സമീപം നിന്ന് നോര്‍ത്ത് ഐലന്‍ഡ് ഭാഗത്തേക്കു വന്ന കാറാണ് അപകടമുണ്ടാക്കിയത്.

Also Read : ദുബായില്‍ നിന്നും നാട്ടിലെത്തിയത് 3 ദിവസം മുന്‍പ്; പ്രവാസി മലയാളിക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം

കാര്‍ കെവി സ്‌കൂളിന് സമീപം റെയില്‍വേ ക്രോസിങ്ങില്‍ എത്തിയപ്പോള്‍ നിയന്ത്രണം വിട്ട് റോഡരികില്‍ കിടന്നിരുന്ന കാറില്‍ ഇടിക്കുകയായിരുന്നു. ഇടിച്ച ശേഷം വീണ്ടും മുന്നോട്ട് നീങ്ങി ടെസ്റ്റ് ഡ്രൈവിങ് നടത്തുകയായിരുന്ന മറ്റൊരു വണ്ടിയിലും ഇടിച്ചു.

ഇടിയുടെ ആഘാതത്തില്‍ നീല നിറത്തിലുള്ള ബെൻസ് കാർ പൂര്‍ണമായി തകര്‍ന്നു. രണ്ടര കോടിയോളം രൂപ വിലമതിക്കുന്നതാണ് അപകടത്തിൽ തകർന്ന കാറെന്ന് പൊലീസ് പറഞ്ഞു. വാത്തുരുത്തി റെയില്‍വേ ഗേറ്റിന് സമീപം നിന്ന് നോര്‍ത്ത് ഐലന്‍ഡ് ഭാഗത്തേക്കു വന്ന കാറാണ് അപകടമുണ്ടാക്കിയത്.

കാറില്‍ ഉണ്ടായിരുന്നവരെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. അപകടത്തില്‍പ്പെട്ട കാര്‍ ഓടിച്ചിരുന്ന യുവതിക്കെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News