ലോറിക്ക് പിന്നില്‍ മറ്റൊരു ലോറിയിടിച്ചു, ഒരാള്‍ മരിച്ചു

എം സി റോഡിലെ കുറ്റൂര്‍ ആറാട്ടുകടവിന് സമീപം നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കുല കയറ്റിവന്ന ലോറിയിടിച്ച് തിരുനെല്‍വേലി സ്വദേശി മരിച്ചു. ലോറിയുടെ ക്ലീനര്‍ ആയ തിരുനെല്‍വേലി രാമചന്ദ്രപുരം സ്വദേശി മുത്ത് ആണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു അപകടം. അപകടത്തില്‍പ്പെട്ട ലോറിയുടെ ക്യാബിനുള്ളില്‍ കുടുങ്ങിപ്പോയ മുത്തിന്റെ മൃതദേഹം അഗ്‌നിരക്ഷാസേന എത്തി മുന്‍വശം വെട്ടിപ്പൊളിച്ചാണ് പുറത്ത് എടുത്തത്. മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവര്‍ പനിവേല്‍ മുത്ത് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here