ഇടുക്കിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; അഞ്ചുപേർക്ക് പരിക്ക്

accident

ഇടുക്കി പൂപ്പാറ തോണ്ടിമലയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. പരിക്കേറ്റത്തിൽ ഒരാളുടെ നില ഗുരുതരമാണ്. ഗുരുതര പരിക്കേറ്റയാളെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബോഡിമെട്ട് – പൂപ്പാറ റോഡിൽ രാവിലെ അഞ്ചുമണിയോടുകൂടിയാണ് അപകടം ഉണ്ടായത്.

Also read: കല്ലടിക്കോട് വാഹനാപകടം; ലോറി ഡ്രൈവർമാരെ റിമാൻഡ് ചെയ്തു

ഉത്തർപ്രദേശ് സ്വദേശികളായ വിദ്യാർത്ഥികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. അപകട സമയത്ത് 5 പേരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. മൂന്നാർ സന്ദർശന ശേഷം മടങ്ങവെയാണ് അപകടം ഉണ്ടായത്. ശാന്തൻപാറ പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. നിയന്ത്രണം നഷ്ടപ്പെട്ട കാർ ഡിവൈഡർ തകർത്ത് താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.

Also read: തിരുവനന്തപുരം – ചെങ്കോട്ട സംസ്ഥാന പാതയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം

കൃഷിയിടത്തിലുളള വലിയ ജലസംഭരണിക്ക് സമീപമാണ് കാർ ഇടിച്ചുനിന്നത്. അല്പം മാറി ജലസംഭരണിയിലേക്ക് പതിച്ചിരുന്നുവെങ്കിൽ വൻ ദുരന്തം സംഭവിക്കുമായിരുന്നു. തോണ്ടിമലയിലെ ഈ ഭാഗത്ത് കഴിഞ്ഞ ആറുമാസത്തിനിടയിൽ 15 ഓളം വാഹനങ്ങൾ ആണ് അപകടത്തിൽപ്പെട്ടത്. റോഡിന്റെ ഈ ഭാഗത്തെ അലൈൻമെന്റിന്റെ വ്യത്യാസമാണ് അപകടങ്ങൾക്ക് കാരണമെന്ന് മോട്ടോർ വാഹന വകുപ്പ് മുമ്പ് റിപ്പോർട്ട് നൽകിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News