കൊല്ലത്ത് ലോഡിംഗിനിടെ തടി വീണു; ഒരാൾ മരിച്ചു

കൊല്ലത്ത് ലോഡിംഗിനിടെ തടി വീണ് ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരുക്കേറ്റു. പത്തനാപുരം പിറവന്തൂർ മഹാദേവർ മണ്ണിൽ ലോറിയിൽ തടി കയറ്റുന്നതിനിടെ അട്ടി ഇടിഞ്ഞ് തടി കച്ചവടക്കാരനായ ശിശുപാലന്റെ ശരീരത്തിൽ വീഴുകയായിരുന്നു. 70 വയസ്സായിരുന്നു.  തൊഴിലാളികളായ ആനന്ദൻ , നാരായണൻ എന്നിവർക്ക് സംഭവത്തിൽ പരുക്കേറ്റിട്ടുണ്ട്. മരിച്ച ശിശുപാലന്റെ മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ . ഗുരുതര പരുക്കേറ്റ ആനന്ദനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും, നാരായണൻ പുനലൂർ താലൂക്ക് ആശുപതിയിലും ചികിത്സയിലാണ്.

Also Read: കണ്ണൂർ എടക്കാട് യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News