കോട്ടയത്ത് പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: ദമ്പതികൾക്ക് ദാരുണാന്ത്യം

kottayam

കോട്ടയത്ത് പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾ മരിച്ചു. മൂലവട്ടം സ്വദേശി പുത്തൻ പറമ്പിൽ മനോജും (49) ഭാര്യ പ്രസന്നയും ആണ് മരിച്ചത്.  എംസി റോഡിൽ മണിപ്പുഴയിൽ വെച്ചായിരുന്നു അപകടം.

ALSO READ: വയനാട് പുനരധിവാസം: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി

മൂന്നരയോടെ കോട്ടയം മണിപ്പുഴ സിവിൽ സപ്ലൈസ് കോർപ്പറേഷൻ പമ്പിനു സമീപമായിരുന്നു അപകടം ഉണ്ടായത്.  ദമ്പതികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടർ പിക്കപ്പ് വാനുമായി ഇടിക്കുകയായിരുന്നു.കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനു സമീപം കൂൾബാർ നടത്തുകയാണ് മനോജ്.   ഇരുവരുടെയും മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിലേക്ക് മാറ്റി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News