ബൈക്കിന് മുകളില്‍ മരം കടപുഴകി വീണ് ബൈക്ക് യാത്രികര്‍ക്ക് പരിക്ക്

ബൈക്കിന് മുകളില്‍ മരം കടപുഴകി വീണ് ബൈക്ക് യാത്രികര്‍ക്ക് പരിക്ക്. കോഴിക്കോട് നാദാപുരം വാണിമേല്‍ പാലത്തിന് സമീപത്തെ അരയാല്‍ മരം പൊട്ടിവീണാണ് അപകടം ഉണ്ടായത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കല്ലാച്ചി ടാക്‌സി ഡ്രൈവര്‍ ഏക്കോത്ത് അസീസ് ,പാറോള്ള പറമ്പത്ത് നൗഫല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ അസീസിനെ വടകര സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.നൗഫലിന് പ്രാഥമിക ചികിത്സ തേടി വീട്ടിലേക്ക് മാറ്റി.

ALSO READ: ‘ആനപ്പുറത്ത് കയറണം, അങ്ങാടിയിലൂടെ പോകണം, എന്നാല്‍ നാട്ടുകാർ കാണാന്‍ പാടില്ല’ എന്ന സമീപനമാണ് ഷാഫി പറമ്പിൽ സ്വീകരിച്ചത്: കെ ടി ജലീൽ എംഎൽഎ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News