മുണ്ടൂരിൽ സ്കൂൾ ബസ് ലോറിക്ക് പുറകിൽ ഇടിച്ച അപകടം; ഒരാൾക്ക് പരിക്ക്

തൃശൂർ മെഡിക്കൽ കോളേജ് മുണ്ടൂർ റോഡിൽ പഞ്ഞമൂല സ്റ്റോപ്പിന് സമീപം ലോറിക്ക് പുറകിൽ സ്വകാര്യ സ്കൂൾ ബസ് ഇടിച്ച് അപകടം. അപകടത്തിൽ ലോറി ഡ്രൈവർക്ക് പരിക്കേറ്റു. ലോറി ഡ്രൈവർ 36 വയസ്സുള്ള സിം ജോക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 8:30 യോടെയാണ് അപകടമുണ്ടായത്. സ്വകാര്യ സ്കൂൾ ബസ് പുറകിൽ ഇടിച്ചതിനെ തുടർന്ന് ലോറി നിയന്ത്രണംവിട്ട് സമീപത്തെ ഇലക്ട്രിക് പോസ്റ്റ് ഇടിച്ചു തകർത്ത് കിണറിന് സമീപത്ത് എത്തിയാണ് നിന്നത്. അപകട സമയത്ത് ഒറീസ സ്വദേശികൾ ഉൾപ്പെടെ 5 പേർ ലോറിയിൽ ഉണ്ടായിരുന്നു. സ്കൂൾ ബസ് ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം പേരാമംഗലം പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Also read: കണ്ണൂരിലെ വന്‍ കവര്‍ച്ച; സിസിടിവിയുടെ ദിശ മാറ്റിവെച്ചു, വീടിനകത്ത് കടന്ന സംഘം നേരെപോയത് ലോക്കര്‍ സൂക്ഷിച്ചിരുന്ന മുറിയിലേക്ക്

അതേസമയം, തൃശൂരിൽ തടി കയറ്റി വന്ന ലോറി ഉറങ്ങിക്കിടന്നവരിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറി അപകടം. അപകടത്തിൽ 5 പേർ മരിച്ചു, 7 പേർക്ക് പരിക്ക്. നാടോടികളാണ് മരിച്ചത്. മരിച്ചവരിൽ 2കുട്ടികളുണ്ടെന്നാണ് വിവരം. കാളിയപ്പൻ (50), ജീവൻ (4), നാഗമ്മ (39), ബംഗാഴി (20) എന്നിവരാണ് മരിച്ചത്. തൃശൂർ നാട്ടിക ജെകെ തിയ്യേറ്ററിനടുത്താണ് ദാരുണമായ സംഭവമുണ്ടായത്.

പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇവർ ഉറങ്ങിക്കിടന്ന സ്ഥലത്തേക്ക് ലോറി പാഞ്ഞുകയറിയായിരുന്നു അപകടം. പുലർച്ചെ 4 മണിക്കാണ് അപകടം ഉണ്ടായത്. കിടന്നുറങ്ങിയ സംഘത്തിൽ 10 പേർ ഉണ്ടായിരുന്നു. കണ്ണൂരിൽ നിന്ന് കൊച്ചിയിലേക്ക് പോവുന്ന തടി കയറ്റിയ ലോറിയാണ് അപകടത്തിന് കാരണമായത് . സംഭവ സ്ഥലത്തുവെച്ചു തന്നെ 5 പേരും മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News