തൃശ്ശൂർ പാലപ്പിള്ളിയിൽ കാട്ടാന മാലിന്യക്കുഴിയിൽ വീണ് അപകടം. ഇന്നു പുലർച്ചെ ആറു മണിയോടെയാണ് പ്രദേശത്തെ മാലിന്യക്കുഴിയിലേക്ക് കാട്ടാന വീണത്. മാലിന്യക്കുഴിക്കുള്ളിൽ പിൻകാലുകൾ അകപ്പെട്ട നിലയിലാണ് നിലവിൽ കാട്ടാനയുള്ളത്.
കുഴിയിലകപ്പെട്ട് 4 മണിക്കൂറിലേറെ സമയമായതോടെ ആന അവശനിലയിൽ ആയിട്ടുണ്ട് എന്നതിനാൽ രക്ഷാപ്രവർത്തനം അതിവേഗം ആരംഭിക്കാനാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നീക്കം.
ALSO READ: പന്നിയങ്കരയിൽ പ്രദേശവാസികളിൽ നിന്നും തൽക്കാലത്തേക്ക് ടോൾ പിരിക്കില്ല, സിപിഐഎം പ്രതിഷേധം വിജയകരം
പ്രദേശത്തേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ട്. ആനയെ ക്രെയിൻ ഉപയോഗിച്ച് പൊക്കിയെടുക്കാനാവുമോ എന്നുള്ള സാധ്യതയാവും അധികൃതർ ആദ്യം പരിശോധിക്കുക. അതേസമയം, ആദിവാസി വിഭാഗങ്ങളും തോട്ടം തൊഴിലാളികളും ഏറെയുള്ള പ്രദേശമാണ് ഈ മേഖലയെന്നും കാട്ടാനകൾ കൂട്ടത്തോടെ ഇവിടെയെത്തുന്ന സ്ഥിതിയാണ് ഏറെ നാളുകളായി മേഖലയിലുള്ളതെന്നും പ്രദേശവാസികൾ പറയുന്നു.
ഇതോടെ നാട്ടുകാരുടെ സ്വൈര്യ ജീവിതം ഇവിടെ തകർന്ന നിലയാണ്. പ്രദേശത്തെ പറമ്പുകളിലും റബർത്തോട്ടങ്ങളിലും റോഡിലും ആനകൾ ഭീതി വിതയ്‌ക്കുന്നതും ജനങ്ങളുടെ ആശങ്ക വർധിപ്പിക്കുന്നുണ്ട്. അതിനിടെ, മേഖലയിലുള്ള കാട്ടാനകൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അക്രമാസക്തമായിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here