വടകരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

വടകര മുക്കാളി ബ്ളോക്ക് ഓഫീസിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം. തലശ്ശേരി ചേറ്റം കുന്ന് സ്വദേശി പ്രണവം നിവാസിൽ ജൂബി ( 38 ) യാത്രക്കാരൻ ന്യൂ മാഹി സ്വദേശി കളത്തിൽ ഷിജിൽ ( 40 ) എന്നിവരാണ് മരിച്ചത്. അമേരിക്കയിൽ നിന്നും അവധി ആഘോഷിക്കാനായി നാട്ടിലേക്ക് വരുന്ന വഴിയാണ് ഷിജിൽ മരണപ്പെട്ടത്.

Also read:കൊല്‍ക്കത്തയിലെ പിജി ഡോക്ടറുടെ കൊലപാതകം; ഇന്ന് എല്ലാ വീടുകളിലും ഒരു മണിക്കൂര്‍ വിളക്കുകള്‍ അണച്ച് കറുത്ത ദിനം ആചരിക്കും

പുലർച്ചെ 6 45 ഓടുകൂടിയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്ത് നിന്നും വന്ന കാറും തലശേരി ഭാഗത്ത് നിന്നും വരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. കാർ ഡ്രൈവർ തലശ്ശേരി ചേറ്റംകുന്ന് സ്വദേശി പ്രണവം നിവാസിൽ ജൂബി ( 38 ) യാത്രക്കാരൻ ന്യൂ മാഹി സ്വദേശി കളത്തിൽ ഷിജിൽ ( 40 ) എന്നിവരാണ് മരിച്ചത്. ഷിജിൽ അമേരിക്കയിൽ നിന്ന് വരികയായിരുന്നു.

വടകര നിന്നും ഫയർഫോഴ്സും നാട്ടുകാരുമാണ് കാറിനുള്ളിൽ കുടുങ്ങിയവരെ പുറത്ത് എടുത്ത് വടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപെട്ടു. മൃതദേഹങ്ങൾ വടകര ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. . വടകര നിന്നും ഫയർഫോഴ്സും നാട്ടുകാരുമാണ് കാറിനുള്ളിൽ കുടുങ്ങിയവരെ പുറത്ത് എടുത്ത് വടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News