ഇന്നോവ പിക്കപ്പ് വാനിന് പിന്നിൽ ഇടിച്ചു കയറി; ഡ്രൈവർക്ക് ഗുരുതര പരിക്ക്

innova accident

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിലെ കോന്നി കൂടൽ നെടുമൺകാവിൽ ഇന്നോവ പിക്കപ്പ് വാനിന് പിന്നിൽ ഇടിച്ചു കയറി അപകടം. സംഭവത്തിൽ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. വാഹനം വെട്ടി പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. മറ്റുള്ളവർക്ക് പരുക്ക് സരമുള്ളതല്ല. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്ന് വിവരം. നെടുമ്പാശേരി എയർപോർട്ടിൽ നിന്നും പുനലൂരിലേക്ക് മടങ്ങും വഴിയാണ് ആറംഗ സംഘം സഞ്ചരിച്ച ഇന്നോവ വാഹനം രാവിലെ ആറരയോടെ അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ പുനലൂർ ആശുപത്രിയിലേക്ക് കൊണ്ട് പോയി.

Also Read; എറണാകുളത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി വിവാഹാഭ്യർത്ഥന നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ

അതേ സമയം, മൂവാറ്റുപുഴ തൊടുപുഴ റോഡില്‍ ട്രാവലറും ബുള്ളറ്റും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ആയവന വടക്കുംപാടത്ത് 34 വയസുള്ള സെബിന്‍ ജോയിയാണ് മരിച്ചത്. ആനിക്കാട് മാവിന്‍ചുവടില്‍ ഇന്നു പുലര്‍ച്ചെ ഒന്നരയോടെ ആയിരുന്നു അപകടം. തൊടുപുഴ ഭാഗത്ത് നിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന ട്രാവലറും എതിരെ വന്ന ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

NEWS SUMMERY: In Nedumonkav, an accident occurred when an Innova pickup van crashed, resulting in serious injuries to the driver

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News