പാലക്കാട് വടക്കഞ്ചേരിയിൽ കെ.എസ്. ആർ. ടി.സിയും സ്വകാര്യ ബസും തമ്മിൽ കൂട്ടിയിടിച്ചു ; ഇരുപതോളം പേർക്ക് പരിക്ക്

പാലക്കാട് വടക്കഞ്ചേരി തങ്കം ജങ്ഷനിൽ കെ.എസ്. ആർ. ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് 20 ഓളം യാത്രക്കാർക്ക് പരിക്ക്. തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് അപകടം. പാലക്കാട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് .തങ്കം ജങ്ഷനിൽ നിന്നും വടക്കഞ്ചേരി ടൗൺ റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ തൃശ്ശൂർക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി. ബസ് സ്വകാര്യ ബസിൻ്റെ മുൻവശത്തെ ഡോറിൻ്റെ ഭാഗത്ത് ഇടിക്കുകയായിരുന്നു.

ALSO READ : യുവതിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസ്; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

പരിക്കേറ്റവരെ വടക്കഞ്ചേരി, തൃശ്ശൂർ, പാലക്കാട്, ആലത്തൂർ, നെന്മാറ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ബസിനുള്ളിൽ വീണും കമ്പിയിലിടിച്ചുമാണ് യാത്രക്കാർക്ക് പരിക്കേറ്റത്. കെ. എസ്. ആർ. ടി. സി. ബസിൻ്റെ മുൻവശത്തെ ചില്ല് പൂർണ്ണമായും തകർന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News