കൊല്ലത്ത് സ്വകാര്യ ബസിടിച്ച് റോഡിൽ വീണ ബൈക്ക് യാത്രികന് ടിപ്പർ ലോറി കയറിയിറങ്ങി ദാരുണാന്ത്യം

ACCIDENT KOLLAM

കൊല്ലം കടയ്ക്കലിൽ സ്വകാര്യ ബസിടിച്ച് റോഡിൽ വീണ ബൈക്ക് യാത്രികൻ ടിപ്പർ ലോറി കയറിയിറങ്ങി മരിച്ചു. മുക്കുന്നം കല്ലുതേരി സ്വദേശിയായ സക്കീർ ഹുസൈനാണ് മരിച്ചത്. രാവിലെ ഏഴ് മണിയോടെ ദർഭക്കാടിന് സമീപത്താണ് അപകടമുണ്ടായത്. ടിപ്പറും ബൈക്കും സ്വകാര്യ ബസും ഒരേ ദിശയിലാണ് എത്തിയത്. ടിപ്പറിനെ മറികടന്ന് മുന്നോട്ടു പോകാൻ ശ്രമിച്ച ബൈക്കിൽ പിന്നാലെ അമിത വേഗതയിൽ എത്തിയ ബസ് ഇടിക്കുകയായിരുന്നു.

ALSO READ: യുപിയില്‍ ദളിത് പെണ്‍കുട്ടികളുടെ മൃതദേഹം മരത്തില്‍ തൂങ്ങിയ നിലയില്‍

രണ്ട് വാഹനങ്ങളെയും ഓവർടേക്ക് ചെയ്യാനുള്ള ബസിൻ്റെ ശ്രമമാണ് അപകടത്തിന് കാരണം. ഗുരുതരമായി
പരിക്കേറ്റ സക്കീർ ഹുസൈൻ സംഭവ സ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പ്രവാസിയായ സക്കീർ ഹുസൈൻ ഒരു മാസം മുമ്പാണ് നാട്ടിൽ എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News