പെട്ടെന്നുണ്ടായ തിക്കിലും തിരക്കിലുമാണ് അപകടമുണ്ടായത്; കുസാറ്റ് വി സി

പെട്ടെന്നുണ്ടായ തിക്കിലും തിരക്കിലുമാണ് അപകടമുണ്ടായതെന്ന് കുസാറ്റ് വി സി ഡോ. പി ജി ശങ്കരൻ. തിരക്ക് നിയന്ത്രിക്കാനുള്ള സന്നാഹങ്ങളെല്ലാം ഉണ്ടായിരുന്നെങ്കിലും പെട്ടെന്നുണ്ടായ തിക്കിലും തിരക്കിലും അപകടം സംഭവിക്കുകയായിരുന്നു. സ്റ്റേജിലെ ലൈറ്റ് തെളിയിച്ചപ്പോൾ പരിപാടി തുടങ്ങുകയാണെന്ന് ധരിച്ച് കുട്ടികളെല്ലാം ഓഡിറ്റോറിയത്തിനകത്തേക്ക് ഓടിക്കയറി, അതേസമയം മഴ ചാറിത്തുടങ്ങിയത് കൊണ്ട് പുറത്തുനിന്നവരും ഓടിക്കയറി. പെട്ടെന്നുണ്ടായ ഈ തിക്കും തിരക്കും ആണ് അപകടത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: അപ്രതീക്ഷിതമായി പുറത്തുനിന്നുള്ളവർ ഉള്ളിലേക്ക് കയറിയതാകാം അപകടകാരണമെന്ന് കുസാറ്റ് സ്റ്റുഡന്റസ് വെൽഫെയർ ഡയറക്ടർ

തിക്കിലും തിരക്കിലും വീണുകിടന്ന ആളുകളുടെ മുകളിലേക്ക് വീണ്ടും ആളുകൾ വന്നു വീഴുന്ന അവസ്ഥയാണുണ്ടായത്. വീണവർക്കു എഴുന്നേൽക്കാൻ കഴിഞ്ഞില്ല എന്നത് കൂടുതൽ പേർക്ക് പരിക്ക് പറ്റുന്നതിന് കാരണമായി. മരിച്ചവരുടെ മൃതദേഹം പൊതുദർശനത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

ALSO READ: കുസാറ്റ് അപകടം; നവകേരള സദസ് പരിപാടികള്‍ മാത്രമായി ചുരുക്കും, ആഘോഷവും കലാപരിപാടികളും ഒഴിവാക്കി

ചികിത്സയിലുള്ളവർക്ക് എല്ലാ സൗകര്യങ്ങളും നൽകിയിട്ടുണ്ടെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. പരിക്കേറ്റ 52 വിദ്യാർത്ഥികളാണ് ചികിത്സയിലുള്ളത്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. 3 പേർ ഐ സി യുവിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News