തൃശൂര്‍ ചൂണ്ടല്‍ പയ്യൂര്‍ സെന്ററില്‍ നിയന്ത്രണം വിട്ട കാര്‍ വൈദ്യുത പോസ്റ്റില്‍ ഇടിച്ച് അപകടം. ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു അപകടം. കുന്നംകുളം ഭാഗത്ത് നിന്നും കൂനംമൂച്ചി ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.
ALSO READ:പൂനെ കാര്‍ അപകടം; ഡ്രൈവറെ ബലിയാടാക്കി കൗമാരക്കാരനെ രക്ഷിക്കാന്‍ ശ്രമം
ഇടിയുടെ ആഘാതത്തില്‍ വൈദ്യുത പോസ്റ്റ് ഒടിഞ്ഞ് കാറിനു മുകളിലേക്ക് വീണെങ്കിലും കാറിലുണ്ടായിരുന്ന പയ്യൂര്‍ സ്വദേശികളായ രണ്ടുപേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പോസ്റ്റ് തകര്‍ന്നതോടെ മേഖലയില്‍ വൈദ്യുത ബന്ധവും തടസ്സപ്പെട്ടു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
ALSO READ:അവയവ കച്ചവടം; ഒരാൾ കൂടി അറസ്റ്റിൽ
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here