തിരുവനന്തപുരം – ചെങ്കോട്ട സംസ്ഥാന പാതയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം ഇരുചക്ര വാഹനയാത്രക്കാനായ ഒരാൾ മരിച്ചു. ഒരാളുടെ നിലഗുരുതരമാണ്.
വഞ്ചുവം ജംഗ്ഷന് സമീപം നിർത്തിയിട്ടിരുന്ന നാഷണൽ പെർമിറ്റ് ലോറിക്ക് പിറകിൽ ഇരുചക്ര വാഹനം ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. പാലോട് പേരയം സ്വദേശികളാണ് അപകടത്തിൽപെട്ടത്. പാലോട് പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.
Also Read: സ്കൂൾ ബസ് മരത്തിൽ ഇടിച്ച് വിദ്യാർത്ഥികൾക്ക് പരുക്ക്
അതേസമയം, തിരുവനന്തപുരത്ത് സ്കൂൾ ബസ് മരത്തിൽ ഇടിച്ച് വിദ്യാർത്ഥികൾക്ക് പരുക്ക്. തിരുവനന്തപുരം ആര്യനാട് ആണ് സ്കൂൾ ബസ് മരത്തിലിടിച്ച് വിദ്യാർത്ഥികൾക്ക് പരുക്ക് പറ്റിയത്. 12 വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. ആര്യനാട് കൈരളി വിദ്യാഭവൻ സ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. വാഹനം തിരിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം തെറ്റുകയായിരുന്നു. അപകടത്തിൽപ്പെട്ട വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം പോത്തൻകോട് സ്കൂൾ കുട്ടികളെ കൊണ്ടുപോയ ഓട്ടോറിക്ഷ മറിഞ്ഞ് കുട്ടികൾക്ക് പരുക്കേറ്റിരുന്നു. ഒരു കുട്ടിയുടെ കാലിന് ഗുരുതരമായി പരുക്ക് പറ്റിയിട്ടുണ്ട്. ഈ കുട്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here