പന്തളത്ത് ബസും ചരക്കുലോറിയും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

accident

പന്തളം കുളനടയിൽ ബസും ചരക്കുലോറിയും കൂട്ടിയിടിച്ചു ഒരാൾ മരിച്ചു. ബസ് ഡ്രൈവർ തിരുവനന്തപുരം സ്വദേശി മിഥുൻ ആണ് മരിച്ചത്.മാനന്തവാടിയിൽ നിന്നും തിരുവനന്തപുരേത്തേക്ക് പോയ ദീർഘദൂര സ്വകാര്യ ബസും സിമൻറ് ലോഡുമായി അടൂരിൽ നിന്നും ചെങ്ങന്നൂർ ഭാഗത്തേക്ക് വന്ന കണ്ടെയ്നർ ലോറിയുമാണ് കൂട്ടിയിടിച്ചത്.

ALSO READ: ‘രാജിവെച്ചത് എനിക്കെതിരെ ലൈംഗിക ആരോപണമുയര്‍ന്നതിനാല്‍’; കൂടുതല്‍ പ്രതികരണത്തിനില്ലെന്ന് നടന്‍ സിദ്ദിഖ്

ബസ് എതിർ ദിശയിൽ നിന്ന് വന്ന ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ബസ് ഡ്രൈവർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ബസ് യാത്രകാരായ 40 ഓളം പേർക്ക് പരിക്കേറ്റു. ഇവരെ പന്തളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ALSO READ: രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News