തൃശൂർ കുന്നംകുളത്ത് വാഹനാപകടം; 15 പേർക്ക് പരിക്ക്

തൃശൂർ കുന്നംകുളത്ത് വാഹനാപകടം. കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം. പതിനഞ്ചോളം പേർക്ക് പരിക്കേറ്റു. പുലർച്ചെ നാലു മണിയോടെയായിരുന്നു സംഭവം.

ALSO READ: ഇറാൻ പിടിച്ചെടുത്ത ചരക്ക് കപ്പലിൽ നിന്ന് 5 ഇന്ത്യക്കാരെ കൂടി മോചിപ്പിച്ചു

ഗുരുവായൂരിൽ നിന്നും കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് എതിർ ദിശയിൽ വന്ന ടോറസ് ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങളുടെയും മുൻവശം തകർന്നു.

ALSO READ: ഇറാൻ പിടിച്ചെടുത്ത ചരക്ക് കപ്പലിൽ നിന്ന് 5 ഇന്ത്യക്കാരെ കൂടി മോചിപ്പിച്ചു

ശക്തമായ മഴയിൽ ബസ് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ലോറിയിൽ ഇരിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇരുവാഹനങ്ങളുടെയും ഡ്രൈവർമാർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കുന്നംകുളത്തു നിന്നുള്ള ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ലോറിയുടെ മുൻവശം വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. കുന്നംകുളം പൊലീസും സ്ഥലത്തെത്തിയിരുന്നു. പരിക്കേറ്റവരെ കുന്നംകുളം നന്മ, ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ ചേർന്ന് കുന്നംകുളം താലൂക്ക് ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News