അമിത വേഗം; ട്വന്റി ഫോര്‍ വാര്‍ത്താ സംഘം സഞ്ചരിച്ച കാറിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

ട്വന്റി ഫോര്‍ വാര്‍ത്താ സംഘം സഞ്ചരിച്ച കാറിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. പന്തലാംപാടം മേരിമാതാ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ മുഹമ്മദ്‌റോഷന്‍, മുഹമ്മദ് ഇസ്ലാം എന്നിവരാണ് മരിച്ചത്.

ALSO READ:കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ യൂണിറ്റിന് പുതിയ ഭാരവാഹികൾ

വടക്കഞ്ചേരി- മണ്ണുത്തി ദേശീയപാത നീലിപ്പാറ ക്വാറിക്ക് മുന്നില്‍ വെച്ച് വെള്ളിയാഴ്ച പകല്‍ ഒന്നരയോടു കൂടിയാണ് അപകടം സംഭവിച്ചത്. സംഭവത്തിന് പിന്നാലെ
വാഹനത്തിന് പുറത്തിറങ്ങിയ ട്വന്റി ഫോര്‍ വാര്‍ത്താസംഘം നാട്ടുകാരോട് കയര്‍ത്തു. വാണിയംപാറ പള്ളിയില്‍ ജുമാ നിസ്‌ക്കാരത്തിന് ശേഷം റോഡരികിലൂടെ നടന്ന് പോവുകയായിരുന്ന വിദ്യാര്‍ത്ഥികളെ അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

ALSO READ:ദില്ലി കള്ളപ്പണം വെളുപ്പിക്കൽ കേസ്; മുൻ മന്ത്രി സത്യേന്ദർ ജയിന് ജാമ്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News