ജീവനേക്കാൾ പ്രധാനം പെർഫെക്ഷൻ; റീൽ ഷൂട്ടിങിനിടെ മലമടക്കിൽ നിന്ന് വീണ് യുവതി

reel-shooting-accident

ഹിമാചല്‍ പ്രദേശിലെ ചമ്പ ജില്ലയില്‍ റീൽ ഷൂട്ട് ചെയ്യുന്നതിനിടെ യുവതി മലനിരകളിൽ നിന്ന് വീണു. കഴിഞ്ഞ ഒക്ടോബറിൽ നടന്ന സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പര്‍വതനിരകള്‍ക്കിടയില്‍ യുവതി ഷൂട്ട് ചെയ്യുന്നതും ശക്തമായ കാറ്റിൽ ഷാൾ പറക്കുന്നതും പിന്നീട് പാറയിൽ നിന്ന് ചാടിയിറങ്ങി ഓടുമ്പോൾ മറിഞ്ഞുവീഴുന്നതും വീഡിയോയിൽ കാണാം.

ബോളിവുഡ് ഗാനമായ ‘ബേപനാ പ്യാര്‍ ഹേ’യ്ക്ക് ആണ് യുവതി ചുവടുവെച്ചത്. യുവതി തന്റെ ദുപ്പട്ട വായുവില്‍ പിടിച്ച് പാറയില്‍ നില്‍ക്കുന്നതായി കാണാം. തുടർന്ന് കിഴുക്കാംതൂക്കായ പാതയിലൂടെ ഓടുകയും അപ്രതീക്ഷിതമായി യുവതി വഴുതിവീഴുകയുമായിരുന്നു. മേച്ചില്‍പ്പുറത്തു നിന്ന് വളരെ വേഗത്തില്‍ താഴേക്ക് ഉരുണ്ടുപോകുന്നത് വീഡിയോയിലുണ്ട്.

Read Also: ആശാന്‍ വീണ്ടും ചതിച്ചു; ഗൂഗിള്‍ മാപ്പിനെ വിശ്വസിച്ചു വണ്ടി തിരിച്ചു, ദേ പടിക്കെട്ടില്‍

സുഹൃത്തുക്കളിലൊരാള്‍ അവളെ സഹായിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാൽ വീഡിയോയുടെ പശ്ചാത്തലത്തില്‍ നിലവിളി ഉയരുന്നത് കേള്‍ക്കാം. അതേസമയം ഇവർ വലിയ പരുക്കില്ലാതെ രക്ഷപ്പെട്ടു. മലയില്‍ പുല്ല് നിറഞ്ഞതിനാല്‍ അധികം താഴേക്ക് പോയില്ല. പൂജ എന്ന സ്ത്രീ പരിക്കേല്‍ക്കാതെ നില്‍ക്കുന്ന വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. വഴുവഴുപ്പ് മൂലമാണ് താന്‍ തെന്നിവീണതെന്ന് സ്ഥിരീകരിക്കാന്‍ മറ്റൊരു വീഡിയോയും അവര്‍ പോസ്റ്റ് ചെയ്തു. വീഡിയോ കാണാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News