ഉറങ്ങി കിടന്നപ്പോൾ മൂക്കിനുള്ളിൽ കൂടി പാറ്റ കയറി. ചൈനയിലെ ഹെനാൻ പ്രവിശ്യയിലാണ് സംഭവം ഉണ്ടായത് . 58 കാരനായ ഹൈക്കൗ എന്ന വ്യക്തിയുടെ മൂക്കിലാണ് പാറ്റ കയറിയത്. തുടർന്ന് അസഹനീയമായ ബുദ്ധിമുട്ടുകൾ ഇയാൾക്ക് ഉണ്ടാകാൻ തുടങ്ങി. സംഭവം ഉണ്ടായപ്പോൾ തന്നെ വൈദ്യസഹായം തേടാനും ഹൈക്കൗ തയ്യാറായില്ല. ഇതാണ് കൂടുതൽ കുഴപ്പത്തിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചത്.
ALSO READ : ഒന്ന് വൈറൽ ആകാൻ നോക്കിയതാ, മുട്ടൻ പണി കൊടുത്ത് മൂർഖൻ സാർ; യുവാവിന് ദാരുണാന്ത്യം
സംഭവത്തിന് ശേഷം ശരീരത്തിന് അസഹനീയമായ വേദന അനുഭവപ്പെടാൻ തുടങ്ങി ഹൈക്കൗവിന്. ഉറക്കത്തിൽ ശ്വാസം വലിച്ചപ്പോഴാണ് പാറ്റ മൂക്കിനുള്ളിലേക്ക് കയറിയത്. ഉറക്കമുണർന്നപ്പോൾ മൂക്കിലേക്ക് എന്തോ ഇഴയുന്നതായി അനുഭവപ്പെട്ടു. പിന്നീട് അത് തൊണ്ടയിലേക്ക് എത്തിയതായും, തൊണ്ടയിലൂടെ നീങ്ങുന്നതായും ഹൈക്കൗ മനസിലാക്കി. എന്നാൽ ഇയാൾ ഇത് അത്ര കാര്യമാക്കിയില്ല. പിന്നീട് വായിൽ നിന്നും ദുർഗന്ധം ഉണ്ടായതിനെ തുടർന്നാണ് വൈദ്യസഹായം തേടാൻ തീരുമാനിച്ചത്.
ALSO READ : പാലക്കാട് ബൈക്കും ബൊലേറോയും കൂട്ടിയിടിച്ച് അപകടം; രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
മാത്രമല്ല കഫത്തിന് മഞ്ഞ നിറം ആകുകയും ചെയ്തു. അങ്ങനെയാണ് ഹൈനാൻ ഹോസ്പിറ്റലിൽ ഒരു ഇ.എൻ.ടി സ്പെഷ്യലിസ്റ്റിനെ കാണാൻ തീരുമാനിച്ചത്. എന്നാൽ സ്കാനിങ്ങിൽ ശ്വാസകോശത്തിൽ ഒന്നും തന്നെ കണ്ടെത്തിയില്ല. എങ്കിലും എന്തോ സംഭവിച്ചിട്ടുണ്ടെന്ന് ഹൈക്കൗവിന് ഉറപ്പായിരുന്നു. തുടർന്ന്ശ്വാസകോശ, ക്രിട്ടിക്കൽ കെയർ ഫിസിഷ്യനായ ഡോക്ടർ ലിൻ ലിംഗിനെ കാണാൻ ഹൈക്കൗ തീരുമാനിച്ചു. ശേഷം നടത്തിയ സി.ടി സ്കാനിൽ നെഞ്ചിൽ എന്തോ ഒരു വസ്തു ഉള്ളതായി കണ്ടെത്തി. അങ്ങനെ ബ്രോങ്കോസ്കോപ്പി ചികിത്സ നേടിയപ്പോഴാണ് യഥാർത്ഥ കാരണം മനസിലായത് . ഡോ. ലിൻ ലിംഗ് പറയുന്നത് ” ഓപ്പറേഷനിൽ ചിറകുള്ള എന്തോ ഒരു വസ്തുവിനെ കണ്ടെത്തി. അതൊരു പാറ്റ ആയിരുന്നു. അതിന്റെ ശരീരം മുഴുവൻ മഞ്ഞ കഫം കൊണ്ട് പൊതിഞ്ഞിരുന്നു. തുടർന്ന് അതിനെ നീക്കം ചെയ്തു” എന്നാണ്. എന്തായാലും നിലവിൽ ഹൈക്കൗ സുഖം പ്രാപിച്ചു വരികയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here