കനത്ത മഞ്ഞ് വീഴ്ച തുടരുന്ന ഹിമാചലിലെ മണാലിയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. മഞ്ഞുമൂടിയ മലയോര പാതകളിൽ വാഹനങ്ങൾ നിയന്ത്രണം വിട്ട് തെന്നിമാറിയാണ് നിരവധി അപകടങ്ങൾ ഉണ്ടാകുന്നത്. ഇത്തരത്തിൽ സമീപകാലത്ത് മണാലിയിൽ നടന്ന ഒരു അപകടത്തിൻ്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്.
മഞ്ഞുവീഴ്ചയുള്ള റോഡിലൂടെ ഒരു ചെറിയ ട്രക്ക് നിയന്ത്രണം നഷ്ടമായി പിന്നിലേയ്ക്ക് ഉരുളുകയും സോളാങ് താഴ്‌വരയിലേക്ക് തെന്നി വീഴുകയും ചെയ്തു. ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നിന്ന് ഡ്രൈവർ ഉടൻ തന്നെ ചാടിയതിനാൽ വലിയ അപകടം ഒഴിവായി. നിമിഷങ്ങൾക്കകം തന്നെ വാഹനം താഴ്‌ചയിലേക്ക് വീണു.
ALSO READ: ദില്ലിയിൽ പെയ്തൊഴിഞ്ഞത് 101 വർഷത്തിനിടെ ഡിസംബറിൽ പെയ്ത ഏറ്റവും കനത്ത മഴ; ഇന്നും മഴ മുന്നറിയിപ്പ്
മണാലിയിൽ അടൽ ടണലിന് സമീപമുള്ള മഞ്ഞുമൂടിയ റോഡിൽ നിന്ന് മഹീന്ദ്ര ഥാർ തെന്നിമാറിയ സംഭവവും ഈയിടെ റിപ്പോർട്ട് ചെയ്തിരുന്നു. മഞ്ഞുമൂടിയ റോഡിൽ നിന്ന് കാർ പിന്നിലേയ്ക്ക് തെന്നിമാറിയതോടെ ഡ്രൈവർ വാഹനത്തിൽ നിന്ന് പുറത്തേയ്ക്ക് ചാടി. ഇത് കാരണം വലിയ അപകടം ഒഴിവായി.
ഈ ആഴ്‌ച മണാലിയിൽ കനത്ത മഞ്ഞുവീഴ്‌ചയുണ്ടായതിനാൽ സോളാങ്ങിനും അടൽ ടണലിനും ഇടയിൽ മണിക്കൂറുകളോളമാണ് വാഹനങ്ങൾ കുടുങ്ങിക്കിടന്നത്. കുളു പൊലീസ് അയ്യായിരത്തോളം വിനോദസഞ്ചാരികളെയാണ് രക്ഷപ്പെടുത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here