കരുനാഗപ്പള്ളിയില്‍ നടന്ന അപകടങ്ങള്‍; കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി

കരുനാഗപ്പള്ളിയില്‍ ലാലാജി ജംഗ്ഷനിലും കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലും നടന്ന അപകടങ്ങളില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെഎസ്ആര്‍ടിസി അറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരത്തുനിന്നും കോഴിക്കോട് സര്‍വീസ് നടത്തുകയായിരുന്ന JN 357 എ സി ബസ് 15.05.2024ന് ഉച്ചയ്ക്ക് 01.00 മണിയോടുകൂടി കരുനാഗപ്പള്ളി ലാലാജി ജംഗ്ഷനില്‍ വച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. മുന്നില്‍ പോവുകയായിരുന്ന ലോറി പെട്ടെന്ന് ബ്രേക്ക് ചെയ്യുകയും ലോറിക്ക് പുറകിലായി പോവുകയായിരുന്ന സ്‌കൂട്ടര്‍ ലോറിയില്‍ ഇടിക്കുകയും സ്‌കൂട്ടറിന് പുറകില്‍ പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറില്‍ ഇടിക്കുകയും സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണപ്പെടുകയുമായിരുന്നു.
റോഡ് നിയമങ്ങള്‍ പാലിച്ച് കൃത്യമായ അകലം പാലിക്കാതെ ബസ് ഓടിച്ചതാണ് യാത്രക്കാരിയുടെ ദാരുണാന്ത്യത്തിന് ഇടയാക്കിയതെന്നാണ് പ്രഥമിക കണ്ടെത്തല്‍.ഇത് കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഭാഗത്തുനിന്നുണ്ടായ കൃത്യനിര്‍വഹണത്തിലെ ഗുരുതരമായ വീഴ്ചയും ചട്ടലംഘനവുമാണ് .

Also Read: സംസ്ഥാനത്ത് വീണ്ടും വെസ്റ്റ്‌നൈല്‍ പനി മരണം; ഇടുക്കി സ്വദേശി മരിച്ചു

പൂവാര്‍ യൂണിറ്റിലെ RSC 519 ബസ് 17.05.2024 ന് കായംകുളത്തു നിന്നും തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തവെ ,രാവിലെ 10.20 മണിയോടെ കരുനാഗപ്പള്ളി ഡിപ്പോയിലേക്ക് ബസ് പ്രവേശിക്കുമ്പോള്‍ 75 വയസ്സ് പ്രായമുള്ള ചന്ദ്രബാല്‍ എന്ന വയോധികന്‍ ബസിന്റെ ഇടത് വശത്തെ മുന്‍പിലത്തെ ടയറിന് അടിയില്‍പ്പെടുകയും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയും ചെയ്തു. അപകടവുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ JN357 ഏ.സി ബസ് ഓടിച്ചിരുന്ന പാപ്പനംകോട് യൂണിറ്റിലെ ഡ്രൈവര്‍ എ.റ്റി പ്രബാഷും പൂവാര്‍ യൂണിറ്റിലെ RSC 519 ബസിലെ ഡ്രൈവറായ ഷൈന്‍. ടി യും കുറ്റക്കാരാണെന്ന് കണ്ടെത്തുകയും എ.റ്റി പ്രബാഷിനെ അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയും പൂവാര്‍ യൂണിറ്റിലെ ഡ്രൈവറായ ഷൈന്‍. ടി യെ സര്‍വീസില്‍ നിന്നും പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.

കെഎസ്ആര്‍ടിസി ബസ്സുകള്‍ ഉള്‍പ്പെടുന്ന അപകടങ്ങള്‍ കുറയ്ക്കുന്നതിലേക്കായി ഗതാഗത വകുപ്പു മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം കെഎസ്ആര്‍ടിസി ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടറുടെ നേതൃത്വത്തില്‍ സ്റ്റേറ്റ് ലെവല്‍ ആക്‌സിഡന്റ് മോണിറ്ററിങ്ങ് കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിച്ചു വരുകയാണ്. ആക്‌സിഡന്റ് മോണിറ്ററിങ്ങ് കമ്മിറ്റിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ത്തില്‍ ഇനിയും ഇത്തരത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകൊണ്ടോ, അശ്രദ്ധ കൊണ്ടോ അപകടം സംഭവിക്കുകയാണെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News