കുവൈറ്റ് തീപിടിത്തം; 40 ഓളം ഇന്ത്യക്കാർ മരിച്ചെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം കുവൈറ്റ് തീപിടിത്തത്തിൽ മരിച്ച ഇന്ത്യക്കാർ 40 ഓളം പേർ. 50 പേർക്ക് പരിക്ക് പറ്റി. പൊള്ളൽമൂലം പലരെയും തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയാണ് .

ALSO READ: തോൽവിക്ക് കാരണം 400ൽ അധികം സീറ്റുകൾ നേടുമെന്ന പ്രചാരണം: ഏക്‌നാഥ് ഷിൻഡെ

മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡി എൻ എ ടെസ്റ്റ് നടത്തുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു .നടപടി ക്രമങ്ങൾ പൂർത്തിയായാൽ മൃതദേഹങ്ങൾ എയർഫോഴ്സ് വിമാനത്തിൽ നാട്ടിൽ എത്തിക്കും.

ALSO READ: കുവൈറ്റ് തീപിടിത്തം; മരിച്ചവരിൽ ഇതുവരെ തിരിച്ചറിഞ്ഞത് ഒൻപത് മലയാളികളെ

അതേസമയം കുവൈറ്റിലെ തീപിടിത്തത്തിൽ മരിച്ചവരിൽ ഇതുവരെ തിരിച്ചറിഞ്ഞത് ഒൻപത് മലയാളികളെ.തൃക്കരിപ്പൂർ എളബച്ചി സ്വദേശി കേളു പൊന്മലേരി, കാസർഗോഡ് ചെർക്കള കുണ്ടടുക്കം സ്വദേശി രഞ്ജിത്ത് ,പാമ്പാടി സ്വദേശി സ്റ്റീഫിൻ എബ്രഹാം സാബു , പന്തളം മുടിയൂർക്കോണം സ്വദേശി ആകാശ് എസ് നായർ,കൊല്ലം സ്വദേശി ഷമീർ,പത്തനംതിട്ട വാഴമുട്ടം സ്വദേശി പി.വി. മുരളീധരൻ, കൊല്ലം വെളിച്ചിക്കാല വടകോട്ട് വിളയിൽ ലൂക്കോസ്,പുനലൂർ നരിക്കൽ വാഴവിള സ്വദേശി സാജൻ ജോർജ് , കോന്നി അട്ടച്ചാക്കൽ സ്വദേശി ചെന്നിശ്ശേരിയിൽ സജു വർഗീസ് എന്നിവരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News