വാട്സാപ്പും സൈബർ കുറ്റവാളികളുടെ വലയിൽ? കുറ്റകൃത്യങ്ങൾക്കായി തട്ടിപ്പ് സംഘങ്ങൾ ഉപയോഗിക്കുന്ന സമൂഹ മാധ്യമങ്ങളിൽ വാട്സാപ്പുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

രാജ്യത്തെ സൈബർ കുറ്റവാളികൾ കുറ്റകൃത്യം നടത്തുന്നതിനായി തെരഞ്ഞെടുക്കുന്ന സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ വാട്സാപ്പ് മുൻപന്തിയിലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൻ്റെ റിപ്പോര്‍ട്ട്. സൈബർ കുറ്റവാളികൾ തെരഞ്ഞെടുക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ടെലഗ്രാമിനും ഇൻസ്റ്റഗ്രാമിനുമൊപ്പം അല്ലെങ്കിൽ അതിലേറെ കുറ്റവാളികൾക്ക് പ്രിയമുള്ളതാണ് വാട്സാപ്പും എന്നാണ് ആഭ്യന്തര മന്ത്രാലയം പുതുതായി പുറത്തിറക്കിയിട്ടുള്ള റിപ്പോർട്ടിൽ പറയുന്നത്.

കഴിഞ്ഞ വർഷത്തെ ആദ്യ മൂന്നു മാസങ്ങളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ കുറ്റകൃത്യങ്ങൾക്ക് വിധേയമാക്കപ്പെടുന്നതിൽ വാട്സാപ്പ് ഉപയോക്താക്കളാണ് കൂടുതൽ എന്നാണ് വിവരം. ടെലഗ്രാം ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾക്ക് ഇരയാക്കപ്പെട്ടതായി ഈ മൂന്നു മാസങ്ങളിൽ മാത്രം 22,680 പരാതികൾ വന്നപ്പോൾ ഇന്‍സ്റ്റഗ്രാമിനെതിരെ 19,800 പരാതികളാണ് ലഭിച്ചത്.

ALSO READ: ഇന്ത്യൻ ലൈഫ് ഇൻഷുറൻസ് കമ്പനികൾ കൈകാര്യം ചെയ്യുന്ന ആസ്തി 62 ലക്ഷം കോടി കടന്നു; മുന്നിൽ എൽഐസി

എന്നാൽ, വാട്സാപ്പ് വഴിയാകട്ടെ 43,797 പരാതികളാണ് ലഭിച്ചിട്ടുള്ളത്. രാജ്യത്തെ ചെറുകിട ബിസിനസുകാർ, തൊഴിലില്ലാത്ത യുവാക്കൾ, വീട്ടമ്മമാർ, വിദ്യാർഥികൾ, ഒരുപരിധി വരെ പെൻഷനേഴ്സ് എന്നിവരെ ലക്ഷ്യമിട്ടാണ് ഇത്തരം സൈബർ തട്ടിപ്പ് സംഘങ്ങൾ പ്രവർത്തിക്കുന്നത്. ഇത്തരം കുറ്റകൃത്യങ്ങളെ പ്രതിരോധിക്കുന്നതിനായി ഇന്ത്യന്‍ സൈബര്‍ക്രൈം കോര്‍ഡിനേഷന്‍ സെൻ്റർ (I4C) ഗൂഗിളുമായും ഫെയ്‌സ്ബുക്കുമായും സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

ഡിജിറ്റല്‍ വായ്പാ ആപ്പുകളും അതിൻ്റെ പ്രവര്‍ത്തനങ്ങളും കണ്ടെത്തുന്നതിനും തട്ടിപ്പുകാര്‍ ഗൂഗിളിൻ്റെ ഫയര്‍ബേസ് ഡൊമെയ്‌നുകള്‍ ദുരുപയോഗം ചെയ്യുന്നതുപോലെയുള്ള തട്ടിപ്പുകളെ സംബന്ധിച്ച രഹസ്യവിവരങ്ങളും സിഗ്നലുകളും കൈമാറുന്നതിനും വേണ്ടിയാണ് സഹകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here