രാജ്യത്ത് ബിജെപി അധികാരത്തിലെത്തിയതിന് ശേഷം ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചതായി കണക്കുകള്‍. മോദി സര്‍ക്കാര്‍ അധികാരമേറ്റ 2014ല്‍ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് നേരെയുണ്ടായത് 127 അക്രമസംഭവങ്ങള്‍. 2021ല്‍ 327ഉം 2024 ജനുവരി മുതല്‍ നവംബര്‍ വരെ 745 അക്രമസംഭവങ്ങളുമുണ്ടായതായി യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് നേരെ സംഘപരിവാര്‍ അക്രമം അഴിച്ചുവിടുന്നതിനിടെയാണ് സിബിസിഐ ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ക്രിസ്തുമസ് ആഘോഷത്തില്‍ പങ്കെടുത്തത്. ജര്‍മ്മനിയിലെ ക്രിസ്തുമസ് ചന്തയിലുണ്ടായ അക്രമണവും ശ്രീലങ്കയില്‍ പള്ളികള്‍ തകര്‍ത്ത സംഭവവും പരാമര്‍ശിച്ച മോദി ബിജെപി ഭരിക്കുന്ന മണിപ്പൂരിലെ ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെ യുണ്ടായ ആക്രമണത്തെ പറ്റി മൗനം പാലിച്ചു.
യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം പുറത്തുവിട്ട കണക്കുകളനുസരിച്ച് ബിജെപി അധികാരത്തിലെത്തിയതിനുശേഷം ക്രൈസ്തവവിഭാഗങ്ങള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ കൂടുന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മോദി സര്‍ക്കാര്‍ അധികാരമേറ്റ 2014ല്‍ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് നേരെയുണ്ടായത് 127 അക്രമസംഭവങ്ങള്‍,2021ല്‍ 327ഉം 2024 ജനുവരി മുതല്‍ നവംബര്‍ വരെ 745 ഉം അക്രമസംഭവങ്ങളാണുണ്ടായത്.
2022-ല്‍, ക്രൈസ്തവര്‍ക്ക് നേരെ 115ശാരീരിക അതിക്രമങ്ങളും 357 ഭീഷണിപ്പെടുത്തലും ഉപദ്രവവും ഉള്‍പ്പെടെ 486-ലധികം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2021-ല്‍ ഇന്ത്യയിലുടനീളം കുറഞ്ഞത് 15 പള്ളികളെങ്കിലും തീവെച്ച് നശിപ്പിക്കപ്പെട്ടു. 2022-ല്‍ ദില്ലിയിലുള്‍പ്പെടെ പള്ളികള്‍ക്ക് നേരെ ഹിന്ദു തീവ്രവാദികള്‍ വ്യാപക അക്രമമഴിച്ചുവിട്ടു. വംശീയ കലാപം തുടരുന്ന മണിപ്പുരില്‍ 2023 മെയ് മാസത്തില്‍ ഇരുന്നൂറില്‍പരം പള്ളികള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്.
ബിജെപി ഭരിക്കുന്ന ഒഡീഷയില്‍ കഴിഞ്ഞ ആറുമാസം കൊണ്ട് ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ നിരവധിയാണ്. ഒഡീഷയിലെ നബരംഗ്പൂര്‍ ജില്ലയില്‍ ബജരംഗ്ദളിന്റെ നേതൃത്വത്തിലുള്ള സംഘം ക്രിസ്ത്യന്‍ പള്ളികളില്‍ കടന്നുകയറി പാര്‍ത്ഥനചടങ്ങുകള്‍ തടസ്സപ്പെടുത്തി പാസ്റ്ററെ അടക്കം കടന്നാക്രമിക്കുകയും ചെയ്തു. ഇതെല്ലാം മറച്ചുവെച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രിസ്തുമസ് ആഘോഷനാടകങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനമാണുയരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here