എസ്ഡിആർഎഫ് ഫണ്ട് മാനദണ്ഡം അനുസരിച്ച്, വയനാട് ദുരിതബാധിതർക്ക് വാടക നൽകാൻ സാധിക്കില്ല; മന്ത്രി കെ രാജൻ

K Rajan

എസ്ഡിആർഎഫ് ഫണ്ട് വയനാട്ടിൽ ഉപയോ​ഗിക്കാൻ സാധിക്കില്ല. അത് ഉപയോ​ഗിക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങളുണ്ട്. എസ്ഡിആർഎഫ് മാനദണ്ഡം അനുസരിച്ച് അതിൽ നിന്ന് വാടക ഇനത്തിൽ പണം നൽകാൻ സാധിക്കില്ല. സിഎംഡിആർഎഫിൽ നിന്നാണ് 6000 രൂപ വച്ച് വാടക നൽകുന്നതെന്ന് മന്ത്രി രാജൻ പറഞ്ഞു.

ഹൈകോടതി പരാമർശങ്ങൾ പൂർണ്ണമായും കിട്ടിയിട്ടില്ല, അത് കിട്ടിയാൽ മറുപടി പറയുന്നതിൽ ബുദ്ധിമുട്ടില്ല. ഇന്നലെയാണ് കോടതിയിൽ നിന്ന്
ആവശ്യം വന്നത് കോടതിയെ കാര്യങ്ങൾ പൂർണ്ണമായും ബോധ്യപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

Also Read: മുണ്ടക്കൈ – ചൂരൽമല ​ദുരന്തം കേരളത്തിന് കേന്ദ്രം ഒരു സഹായവും നൽകിയിട്ടില്ല; കെ രാജൻ

എന്താണ് കോടതി ആവശ്യപ്പെട്ടത് എന്നത് അറിഞ്ഞാൽ കൃത്യമായ മറുപടി കോടതിക്ക് നൽകും. എസ്ഡിആർഎഫ് ഫണ്ട് അങ്ങനെ കണക്കില്ലാതെ കൊടുക്കാൻ സാധിക്കുന്ന ഒന്നല്ല. ഒരു കണക്കിലും അവ്യക്തത ഇല്ല. വയനാട്ടിൽ മാനദണ്ഡം അനുസരിച്ച് മാത്രം പണം ചെലവഴിച്ചാൽ പുനരധിവാസം സാധ്യമാകില്ല. അതിനാൽ വയനാടിന് അഡീഷണൽ ഫണ്ട് കിട്ടണമെന്നും മന്ത്രി പറഞ്ഞു.

എസ്ഡിആർഎഫിൽ നിന്ന് ഈവർഷം 291 കോടി രൂപ കിട്ടി, അത് ചൂരൽമലൈയിൽ ഉപയോഗിക്കുന്നതിൽ മാനദണ്ഡം തടസമാണ് വ്യാഴാഴ്ച കോടതിയിൽ എല്ലാ കാര്യങ്ങളും ബോധ്യപ്പെടുത്തുമെന്നും, ചൂരൽമലക്ക് മാത്രം പ്രത്യേക സഹായം കിട്ടിയേതീരുവെന്നും മന്ത്രി പറഞ്ഞു.

Also Read: മുണ്ടക്കൈ – ചൂര‌ൽമല ദുരന്തം; അമിത് ഷാ പാർലമെൻറിൽ നടത്തിയ പ്രസ്താവന വാസ്തവ വിരുദ്ധമെന്ന് അമിക്കസ്ക്യൂറി

അമിക്കസ് ക്യൂറി കൃത്യമായി കാര്യങ്ങൾ മനസിലാക്കി കോടതിയിൽ പറഞ്ഞു. 1202 കോടി രൂപയുടെ മെമ്മോറാണ്ടം കൃത്യമായി നൽകി കേന്ദ്രം കൃത്യമായി മറുപടി പറയട്ടെ എന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News