കുവൈത്തിൽ കഴിഞ്ഞ വർഷം വാഹനാപകടങ്ങളെ തുടർന്ന് 284 പേർ മരണപ്പെട്ടതായി ഗതാഗത മന്ത്രാലയം. 65,991 റോഡപകടങ്ങളാണ് കഴിഞ്ഞ വർഷം രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഗുരുതര ഗതാഗത നിയമ ലംഘനങ്ങൾ നടത്തിയ 74 പ്രവാസികളെ കഴിഞ്ഞ വർഷം നാട് കടത്തിയതായും അധികൃതർ പറഞ്ഞു. റെഡ് സിഗ്നൽ മറികടന്ന 1,74,793 നിയമ ലംഘനങ്ങളും സീറ്റ് ബെൽറ്റ് ധരിക്കാത്തതിൻ്റെ പേരിൽ ഒന്നര ലക്ഷത്തിലധികം നിയമ ലംഘനങ്ങളും ഈ കാലയളവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഡ്രൈവിങിനിടയിൽ ഫോൺ ഉപയോഗിച്ചതിൻ്റെ പേരിൽ 79,519 നിയമ ലംഘനങ്ങളും അമിത വേഗതയിൽ വാഹനമോടിച്ചതിനു 19 ലക്ഷത്തിലധികം നിയമ ലംഘനങ്ങളുമാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയതെന്നും അബ്ദുള്ള ബു ഹസ്സൻ അറിയിച്ചു.
അതേസമയം, മുൻ സീറ്റിൽ ഇരിക്കുന്ന യാത്രക്കാരൻ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ ഡ്രൈവർക്ക് എതിരെ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്താലയ വൃത്തങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് ഉറപ്പാക്കേണ്ടത് വാഹനം ഓടിക്കുന്നയാളുടെ ബാധ്യത ആയിരിക്കുമെന്നും മന്ത്രാലയം അധികൃതർ ഓർമിപ്പിച്ചു.
രാജ്യത്ത് പൊതുറോഡുകളിൽ 252 ഓളം എഐ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും നിയമ ലംഘനങ്ങൾ പൂർണമായ തോതിൽ എഐ ക്യാമറകളിൽ കഴിഞ്ഞ വ്യാഴാഴ്ച മുതൽ രേഖപ്പെടുത്താൻ ആരംഭിച്ചതായും മന്ത്രാലയം അറിയിച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here