രാജ്യത്ത് കിട്ടാക്കടം 88,000 കോടിയോളം, തിരിച്ചടയ്ക്കാത്തവരുമായി അനുരഞ്ജന ഒത്തുതീർപ്പ് ഉണ്ടാക്കുമെന്ന് കേന്ദ്രമന്ത്രി

രാജ്യത്ത് അവശ്യ വസ്തുക്കളുടെ അടക്കം വില കുതിച്ചുയരുമ്പോ‍‍ള്‍ 50 ഓളം കമ്പനികളിൽ നിന്ന് 87,000 കോടി രൂപയുടെ കിട്ടാക്കടമുണ്ടെന്ന് കേന്ദ്ര ധനമന്ത്രാലയം. വിവിധ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നൽകിയ കണക്കുകൾ പ്രകാരം കേന്ദ്ര ധനകാര്യ സഹമന്ത്രി ഭ​ഗവത് കരാദാണ് ഇക്കാര്യം രാജ്യസഭയിൽ രേഖാമൂലം അറിച്ചത്. എന്നാല്‍ പണം തിരിച്ചടയ്ക്കാത്തവരുമായി അനുരഞ്ജന ഒത്തുതീർപ്പ് ഉണ്ടാക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

മാർച്ച് 31 വരെയുള്ള കണക്കിലാണ് 87,295 കോടി രൂപ കിട്ടാക്കടം ഉള്ളതായി പറയുന്നത്. സാമ്പത്തിക കുറ്റകൃത്യത്തിൽ രാജ്യം വിട്ട മെഹുൾ ചോക്സിയുടെ ​കമ്പനികളാണ് പട്ടികയിൽ മുന്നിൽ. ആദ്യ പത്ത് സ്ഥാപനങ്ങളിലുള്ള കമ്പനികൾ 40,825 കോടി രൂപ വാണിജ്യ ബാങ്കുകളിൽ നിന്ന് മാത്രം കടമെടുത്തു.

ALSO READ: ബിജെപി നേതാവിന്‍റെ വിദ്വേഷ പ്രസ്താവന, ചാനല്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി സിപിഐഎം നേതാവ് കെടി കുഞ്ഞിക്കണ്ണന്‍

മെഹുൾ ചോക്സിയുടെ ​ഗീതാഞ്ജലി ജെംസ് ലിമിറ്റഡാണ് 8,738 കോടി രൂപയാണ് കടമെടുത്തത്. രണ്ടാമതുള്ള എറാ ഇൻഫ്രാ എഞ്ചിനീയറിങ്ങ് ലിമിറ്റഡ് 5,750 കോടി രൂപയും കടമെടുത്തു. വായ്പാ തിരിച്ചടവിന് മാർ​ഗങ്ങളുണ്ടായിട്ടും ഇവർ പണം തിരികെ നൽകിയില്ലെന്നും കേന്ദ്ര ധനകാര്യ സഹമന്ത്രി പറഞ്ഞു.

വായ്പ തിരിച്ചടയ്ക്കാത്തവരുമായി തീർപ്പുണ്ടാക്കുന്നത് ഇതാദ്യമല്ലെന്നാണ് കേന്ദ്രമന്ത്രിയുടെ വാദം. പണം തിരിച്ചടയ്ക്കാത്തവരുമായി അനുരഞ്ജന ഒത്തുതീർപ്പ് ഉണ്ടാക്കണമെന്നതാണ് ആർബിഐ നിയമമെന്നും മന്ത്രി പറഞ്ഞു.

ALSO READ: മണിപ്പൂര്‍ കലാപത്തിന് അയവില്ല, മൂന്ന് മാസങ്ങള്‍ പിന്നിടാനിരിക്കെ വീണ്ടും സംഘര്‍ഷം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News