അക്രഡിറ്റഡ് ഓവര്‍സിയര്‍ ഒഴിവ്

JOB

പൈനാവില്‍ പ്രവര്‍ത്തിക്കുന്ന പി എം ജി എസ് വൈ പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് കാര്യാലയത്തില്‍ പ്രതീക്ഷിക്കുന്ന അക്രഡിറ്റഡ് ഓവര്‍സിയര്‍മാരുടെ ഒഴിവിലേക്ക് താല്‍ക്കാലികമായി ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

Also read:പത്മജ വിഷയത്തിൽ കോൺ​ഗ്രസിനില്ലാത്ത രാഷ്ട്രീയ ക്ലാരിറ്റി പറഞ്ഞ് എം വി ​ഗോവിന്ദൻ മാസ്റ്റർ; പ്രശംസിച്ച് സോഷ്യൽ മീഡിയ

സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമയാണ് നിയമനത്തിനുള്ള അടിസ്ഥാന യോഗ്യത. റോഡ് നിര്‍മ്മാണത്തില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ബയോഡാറ്റ, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതമുള്ള അപേക്ഷകള്‍ മാര്‍ച്ച് 18 ന് വൈകിട്ട് നാല് മണിക്ക് മുന്‍പായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ്, ജില്ലാ പഞ്ചായത്ത്, പൈനാവ് – 685603 എന്ന വിലാസത്തില്‍ ലഭിക്കേണ്ടതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News