വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിയെ കോടതി വെറുതെ വിട്ടു

വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന പ്രതിയെ കട്ടപ്പന കോടതി വെറുതെ വിട്ടു. പ്രതിയായ അർജ്ജുനെയാണ് കോടതി വെറുതെ വിട്ടത്. കൂടുതൽ കുറ്റങ്ങൾ തെളിയിക്കാൻ ആയിട്ടില്ലെന്ന് കട്ടപ്പന കോടതി വ്യക്തമാക്കി. വെറുതെ വിട്ടിരിക്കുന്നു എന്ന ഒറ്റ വാക്ക് മാത്രമാണ് വിധിയിൽ പറഞ്ഞിരിക്കുന്നത്.

ALSO READ: ശബരിമല വിഷയത്തിൽ വ്യാജ പ്രചരണവുമായി കോൺഗ്രസും

ചൂരക്കുളം എസ്റ്റേറ്റ് ലയത്തിൽ 2021 ജൂൺ 30ന് ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലാണ് പ്രതി അർജുനെ വെറുതെ വിട്ടിരിക്കുന്നത്. കട്ടപ്പന അതിവേഗ സ്പെഷൽ കോടതി ജഡ്ജി വി മഞ്ജുവാണ് വിധി പ്രസ്താവിച്ചത്. കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല എന്ന് കോടതി പറഞ്ഞു. കള്ളത്തെളിവുകൾ ഉണ്ടാക്കിയാണ് അർജുനെ അറസ്റ്റ് ചെയ്തതെന്നും പുനരന്വേഷണം  വേണമെന്ന് ആയിരുന്നു പ്രതിഭാഗം വക്കീലിന്റെ വാദം. വെറുതെ വിട്ടിരിക്കുന്നു എന്ന ഒറ്റ വാചകം മാത്രമാണ് വിധി വാചകമായി  ജഡ്ജി പറഞ്ഞത്. അപ്പീൽ സാധ്യത പരിശോധിക്കുമെന്നും അന്വേഷണത്തിൽ വീഴ്ച വന്നിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

 വിധി പ്രസ്താവത്തെ തുടർന്ന് വൈകാരിക നിമിഷങ്ങൾക്കാണ് കോടതി വളപ്പ് സാക്ഷ്യം വഹിച്ചത്. കുട്ടിയുടെ ബന്ധുക്കൾ പൊട്ടിക്കരഞ്ഞു. പ്രതിഷേധങ്ങൾ ഉയർത്തി. ആറ്റുനോറ്റുണ്ടായ ഞങ്ങളുടെ കണ്മണിയെ തിരിച്ചു കിട്ടുമോ എന്ന്  കുട്ടിയുടെ അമ്മയടക്കമുള്ള ബന്ധുക്കൾ നിലവിളിയോടെ ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News