മൂന്നര വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു, വിവരം പുറത്തറിഞ്ഞത് അംഗനവാടി ടീച്ചര്‍ക്ക് തോന്നിയ സംശയത്തിലൂടെ; പ്രതി പിടിയില്‍

Rape Arrest

മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കഴിഞ്ഞ 18 നാണ് കേസിനാസ്പതമായ സംഭവം നടന്നത്. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ഹംസക്കോയയെയാണ് മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്.

താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. അംഗനവാടി ടീച്ചറിന് തോന്നിയ സംശയത്തിലാണ് സംഭവം പുറത്തറിഞ്ഞത്. കുഞ്ഞ് പീഡനത്തെ തുടര്‍ന്ന് ശാരീരികമായും മാനസികമായും അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു.

Also Read : സൗദിയില്‍ മലയാളി ദമ്പതികള്‍ മരിച്ച നിലയില്‍, 5 വയസുകാരി മകള്‍ സുരക്ഷിത; ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തെന്ന് സൂചന

തുടര്‍ന്ന് കുട്ടിയോട് അംഗനവാടി ടീച്ചര്‍ സംസാരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ടീച്ചര്‍ വിവരം ഉടനെ കുന്ദമംഗലം ഐസിഡിഎസ് ഓഫീസറെ അറിയിക്കുകയും പിന്നീട് പൊലീസിന് പരാതി കൈമാറുകയുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration