പ്രളയകാലത്ത് മുതുകില്‍ ചവിട്ടി സ്ത്രീകളെ തോണിയിലേക്ക് കയറാന്‍ സഹായിച്ച ജൈസല്‍ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ അറസ്റ്റില്‍

2018-ലെ പ്രളയകാലത്ത് സ്വന്തം മുതുകില്‍ ചവിട്ടി സ്ത്രീകളെ തോണിയിലേക്ക് കയറാന്‍ സഹായിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയ പരപ്പനങ്ങാടി ആവില്‍ ബീച്ചില്‍ കുട്ടിയച്ചന്റെ പുരയ്ക്കല്‍ ജൈസല്‍ (37) സ്വര്‍ണം തട്ടിയെടുത്ത കേസില്‍ അറസ്റ്റില്‍. കരിപ്പൂര്‍ പൊലീസാണ് ജൈസലിനെ അറസ്റ്റ് ചെയ്തത്.

Also Read  : യുഡിഎഫ് കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനം രാജി വച്ച് സജി മഞ്ഞക്കടമ്പിൽ

കഴിഞ്ഞ മാര്‍ച്ചില്‍ വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണം തട്ടിയെടുക്കല്‍ കേസിലാണ് അറസ്റ്റ്. ഈ കേസില്‍ മൂന്നുപേരെ പൊലീസ് പിടികൂടിയിരുന്നു. ഇവരില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജൈസലിനെ അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരത്തെ ജയിലില്‍ നിന്നാണ് ജൈസലിനെ അറസ്റ്റ് ചെയ്തത്. കൊല്ലത്തെ ഒരു കേസില്‍ അറസ്റ്റിലായാണ് ഇയാള്‍ തിരുവനന്തപുരത്തെ ജയിലിലെത്തിയത്. കരിപ്പൂരിലെത്തിച്ച ജൈസലിനെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News