അണ്ണാ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതി പിടിയില്‍

ARREST

അണ്ണാ യൂണിവേഴ്‌സിറ്റിയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയെ ബുധനാഴ്ച രാവിലെ കാമ്പസിനുള്ളില്‍ വെച്ച് ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതി പിടിയില്‍. കോട്ടൂര്‍ സ്വദേശി ജ്ഞാനശേഖരനാണ് അറസ്റ്റിലായിരിക്കുന്നത്.

വഴിയോരത്ത് ബിരിയാണി വില്‍ക്കുന്നയാളാണ് ജ്ഞാന ശേഖരനെന്ന് ചെന്നൈ പൊലീസ് അറിയിച്ചു. 37കാരനായ പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു. ഏറെ നേരത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതി കുറ്റം സമ്മതിച്ചത്.

പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി ചെന്നൈ പൊലീസ് പറഞ്ഞു. ഉച്ചയോടെ തന്നെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സിസിടിവി ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായകമായത്.

Also Read : ഇ-പാന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഇ-മെയില്‍ ലഭിച്ചോ? സൂക്ഷിക്കുക !

രാത്രിയില്‍ സമീപത്തെ പള്ളിയില്‍ ക്രിസ്മസ് കുര്‍ബാന കഴിഞ്ഞ് മടങ്ങിയ പെണ്‍കുട്ടിയും സുഹൃത്തും ക്യാമ്പസില്‍ ഇരിക്കുമ്പോഴായിരുന്നു സംഭവം. പ്രതികള്‍ സുഹൃത്തിനെ ആക്രമിക്കുകയും പിന്നീട് യുവതിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു.

ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 64 (ബലാത്സംഗത്തിനുള്ള ശിക്ഷ) പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്തതായി കോട്ടൂര്‍പുരം പൊലീസ് പറഞ്ഞു. കോട്ടൂര്‍പുരം അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ ഭാരതിരാജനും സംഘവുമാണ് കേസ് അന്വേഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News