മേയർ ആര്യ രാജേന്ദ്രനെതിരായ സൈബർ ആക്രമണം: പ്രതി പിടിയിൽ

മേയർ ആര്യ രാജേന്ദ്രനെതിരായ സൈബർ ആക്രമണം നടത്തിയ പ്രതി പിടിയിൽ. മേയറുടെ ഔദ്യോഗിക മൊബൈലിലേക്ക് അശ്ലീല സന്ദേശമയച്ചയാളെയാണ് പിടികൂടിയത്.എറണാകുളം സ്വദേശി ശ്രീജിത്തിനെയാണ് തിരുവനന്തപുരം സൈബർ പൊലീസ് പിടികൂടിയത്.

ALSO READ: അബുദാബി ശക്തി അവാർഡിന്‌ കൃതികൾ ക്ഷണിച്ചു

ആര്യക്കെതിരെ സൈബർ അധിക്ഷേപത്തിൽ രാജേഷ് രമണൻ എന്ന ഫേസ്ബുക്ക് അക്കൗണ്ട്, സ്മാർട്ട്‌ പിക്സ് യൂട്യൂബ് ചാനൽ, ചില്ലക്കാട്ടിൽപ്രാക്കുളം എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് എന്നിവർക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു.സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്. പ്രതികൾ മേയർക്കെതിരെ സമൂഹ മാധ്യമങ്ങൾ വഴി ലൈംഗിക അശ്ലീല വാക്കുകൾ ഉപയോഗിച്ചെന്നാണ് എഫ്‌ഐആർ.

ALSO READ: ഉഷ്ണ തരംഗം: തിരുവനന്തപുരത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ കളക്ടറുടെ ഉത്തരവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News