പ്ലസ് ടു വിദ്യാര്‍ഥിയുടെ മൊബൈല്‍ തട്ടിപ്പറിച്ച പ്രതി പിടിയില്‍

പ്ലസ് ടു വിദ്യാര്‍ഥിയുടെ മൊബൈല്‍ തട്ടിപ്പറിച്ച കേസിലെ പ്രതി പിടിയിലായി. ആലപ്പുഴ തിരുമല ഭാഗം കളത്തില്‍ ഹൗസില്‍ വിഷ്്ണു ശ്രീകുമാറിനെ(33)യാണ് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്ത് മധ്യവയസ്‌കയെ ബലാത്സംഗം ചെയ്ത കേസിലും ബൈക്ക് മോഷ്ടിച്ച കേസിലും ഇയാള്‍ പ്രതിയാണ്. ഈ കേസുകളില്‍ പിടികൊടുക്കാതെ മുങ്ങി നടക്കുകയായിരുന്നു ഇയാള്‍. വിഷ്ണു ശ്രീകുമാറിനെതിരെ പന്ത്രണ്ടോളം കേസുകള്‍ നിലവിലുണ്ട്.

READ ALSO:പ്രവാസികളുടെ മക്കള്‍ക്ക് നോര്‍ക്കയുടെ ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പ്; ഇപ്പോള്‍ അപേക്ഷിക്കാം

പ്രതിയില്‍ നിന്നും എയര്‍ഗണും കത്തിയും കണ്ടെടുത്തു. സാഹസികമായാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ പതിനൊന്നിന് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിയെ പ്രലോഭിപ്പിച്ച് ബൈക്കില്‍ കയറ്റി പ്രതി വിഷ്ണു മൊബൈല്‍ ഫോണ്‍ തട്ടിപ്പറിക്കുകയായിരുന്നു. എസ്.ഐ സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. എസ്.സി.പി.ഒ ബിനില്‍ കുമാര്‍, വിജീഷ്, സി.പി.ഒമാരായ ഹരീഷ്, ലിജീഷ്, അരുണ്‍, രാഗേഷ് എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.

READ ALSO:ആന്ധ്രാപ്രദേശിലെ ജാതി സെന്‍സസിന് നാളെ തുടക്കം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News