തിരുവനന്തപുരം വഞ്ചിയൂരില്‍ യുവതിക്ക് നേരെ വെടിവെപ്പുണ്ടായ സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. വഞ്ചിയൂര്‍ ചെമ്പകശ്ശേരി സ്വദേശിനിയായ ഷിനിയെ വീട് കയറി എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെച്ച സംഭവത്തില്‍ കൊല്ലത്ത് ഡോക്ടറായി ജോലി ചെയ്യുന്ന പത്തനംതിട്ട സ്വദേശിനി ദീപ്തിയാണ് പിടിയിലായത്.
ഞായറാഴ്ച രാവിലെ എട്ടരയോടെ ഷിനിക്ക് പാഴ്‌സല്‍ നല്‍കാനെന്ന വ്യാജേന വീട്ടിലെത്തിയ ദീപ്തി ഷിനിക്ക് നേര വെടിയുതിര്‍ക്കുകയായിരുന്നു. തലയും മുഖവും മറച്ചാണ് പ്രതി സംഭവസ്ഥലത്തെത്തിയത്. ഷിനിയുടെ കൈവിരലിലാണ് പെല്ലറ്റ് തുളഞ്ഞുകയറിയത്.
കൈയില്‍ കരുതിയിരുന്ന എയര്‍ഗണ്‍ ഉപയോഗിച്ച് മൂന്ന് തവണയാണ് ഡോക്ടര്‍ വെടിയുതിര്‍ത്തത്. ഇത് തടയാന്‍ ശ്രമിക്കവെയാണ് ഷിനിയുടെ കൈവെള്ളയില്‍ വെടിയേറ്റത്. പ്രതി ദീപ്തിയെത്തിയ കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയെങ്കിലും വ്യാജ നമ്പറാണെന്ന് തെളിഞ്ഞിരുന്നു.
Also Read- എയര്‍ഗണ്ണിന് ജീവനെടുക്കാനാകുമോ? ഓണ്‍ലൈന്‍ സൈറ്റുകളില്‍ സുലഭം
ആര്യനാട് സ്വദേശിയായ ഒരു വ്യക്തിയുടെ സ്വിഫ്റ്റ് കാറിന്റെ നമ്പറാണ് ദീപ്തിയുടെ കാറില്‍ പതിപ്പിച്ചിരുന്നത്. അറസ്റ്റിലായ ദീപ്തിയെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
Air Gun Attack, Air Gun, Thiruvananthapuram, Kerala news, Crime news
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here