ക്ലിനിക്കില്‍ മോഷണം നടത്തിയ കേസില്‍ പ്രതികള്‍ പിടിയില്‍

കോഴിക്കോട് ഉള്ളിയേരിയിലെ ക്ലിനിക്കില്‍ മോഷണം നടത്തിയ കേസില്‍ പ്രതികള്‍ പിടിയില്‍. മലപ്പുറം ചെട്ടിപടി സ്വദേശി എം കിഷോര്‍ (23), തേഞ്ഞിപ്പാലം സ്വദേശി അബ്ദുല്‍ മാലിക്ക് ( 20 ) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

പ്രതികള്‍ മോഷണം നടത്തി തിരികെ ബൈക്കില്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. ബൈക്ക് നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയതെന്ന് പോലീസ് അറിയിച്ചു.

ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് ഉള്ളിയേരി വി കെയര്‍ പോളി ക്ലിനിക്കില്‍ മോഷണം നടന്നത്. 20,000 ത്തോളം രൂപ നഷ്ടപ്പെട്ടതായാണ് ഉടമ പൊലീസില്‍ പരാതി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News