സിഡിഎമ്മില്‍ ഒറ്റ വിരല്‍ മാത്രം ഉപയോഗിച്ച് സൂത്രപ്പണി; തട്ടിയെടുക്കുന്നത് കോടികള്‍

CDM Scam

കാഷ് ഡിപ്പോസിറ്റ് മെഷീനില്‍ (സി.ഡി.എം.) നടത്തുന്ന തട്ടിപ്പിലൂടെ പ്രതി തട്ടിയെടുത്തത് കോടികള്‍. ഹരിയാണക്കാരനായ ആലം ബാങ്കുകളില്‍നിന്ന് കോടികള്‍ തട്ടിയെടുത്തതെന്ന് പോലീസ് കണ്ടെത്തി. എറണാകുളത്താണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്.

സി.ഡി.എം വഴി പണം തട്ടിയെടുക്കാന്‍ മാത്രമായാണ് ആലം കൂട്ടാളിക്കൊപ്പം കേരളത്തിലെത്തിയത്. സി.ഡി.എം. ഉപയോഗിച്ച സമയത്ത് മെഷീനില്‍ കണ്ട കോഡിനെ പിന്തുടര്‍ന്നുള്ള അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.

ആലമിനു മാത്രം ഏഴ് ബാങ്ക് അക്കൗണ്ടുകളുണ്ടെന്നും വിവിധ അക്കൗണ്ടുകളിലേക്കാണ് ബാങ്കുകളില്‍നിന്ന് പണം സ്വീകരിച്ചിട്ടുള്ളതെന്നും തോപ്പുംപടി എസ്.ഐ. ജിന്‍സണ്‍ ഡൊമിനിക് പറഞ്ഞു. തോപ്പുംപടിയില്‍ ഒരു ബാങ്കിന്റെ സി.ഡി.എമ്മില്‍ നിന്നുതന്നെ അഞ്ച് തവണ പണം തട്ടിയെടുത്തതോടെയാണ് ഇയാള്‍ പിടിയിലായത്.

സി.ഡി.എമ്മില്‍ എത്തുന്ന ഇയാള്‍ പണം നിക്ഷേപിക്കുന്നതിനിടെ യന്ത്രത്തില്‍ പണംവയ്‌ക്കേണ്ട ഭാഗത്ത് വിരല്‍ അമര്‍ത്തി യന്ത്രം കേടാക്കും. തുടര്‍ന്ന് മെഷീനില്‍ ‘എറര്‍’ എന്ന് കാണിക്കും. ഉടന്‍ തന്നെ നിക്ഷേപിച്ച പണം തിരികെ എടുക്കുകയും ചെയ്യും.

‘എറര്‍’ കാണിക്കുന്നതിനാല്‍ നിക്ഷേപിച്ച പണം അക്കൗണ്ടില്‍ വരില്ല. തുടര്‍ന്ന് ആലം ബാങ്കില്‍ പരാതി നല്‍കും. ഇതാണ് പ്രതിയുടെ തട്ടിപ്പിന്റെ രീതി. 10,000 മുതല്‍ 20,000 രൂപ വരെയാണ് ഒരു സമയത്ത് തട്ടിയെടുക്കുന്നത്.

Also Read : ‘ഓരോ കമ്മീഷനൊക്കെ വന്നുകൊണ്ടിരിക്കുന്ന കാലമാ… നീ എന്റെ വാതിലില്‍ വന്നൊന്നും മുട്ടരുതേ…’ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ പരിഹസിച്ച് കൃഷ്ണകുമാര്‍

നിക്ഷേപിച്ച പണം തിരികെ ആവശ്യപ്പെട്ട് പ്രതി ക്ലെയിം ചെയ്യുമ്പോള്‍ ബാങ്ക് അധികൃതര്‍ റെക്കോഡ് പരിശോധിക്കുമ്പോള്‍ ‘എറര്‍’ എന്ന് കാണുന്നതിനാല്‍ പണം തിരികെ അക്കൗണ്ടിലേക്കിടും.

ബാങ്ക് ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പില്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്നതായി യുട്യൂബില്‍ കണ്ട വീഡിയോ ഒരു ഉദ്യോഗസ്ഥന്‍ പോസ്റ്റ് ചെയ്തു. ഇതാണ് പ്രതിയെ കുടുക്കാന്‍ കാരണമായത്. രാജ്യത്തുടനീളം സഞ്ചരിച്ച് ആലവും കൂട്ടാളിയും ചേര്‍ന്ന് കോടികളുടെ തട്ടിപ്പ് നടത്തിയതായാണ് പൊലീസിന്റെ നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News