അലൻ വോക്കർ സംഗീത നിശക്കിടെയുണ്ടായ മൊബൈൽ മോഷണം; ഡൽഹിയിൽ പിടിയിലായ പ്രതികളെ കൊച്ചിയിലെത്തിച്ചു

കൊച്ചിയിൽ അലൻ വോക്കറുടെ സംഗീത നിശയ്ക്കിടെ, മൊബൈൽ മോഷ്ടിച്ച കേസിൽ ഡൽഹിയിൽ പിടിയിലായ പ്രതികളെ കൊച്ചിയിലെത്തിച്ചു. ദില്ലി സ്വദേശികളായ രണ്ട് പ്രതികളെയാണ് കൊച്ചിയിൽ എത്തിച്ചത്. ഇരവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കും.

Also Read; കോഴിക്കോട് യുവാവിനെ ബന്ദിയാക്കി പണം കവർന്ന സംഭവം; കൊയിലാണ്ടി പൊലീസ് കേസെടുത്തു

മോഷണം പോയ മൊബൈല്‍ഫോണുകളുടെ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികള്‍ ദില്ലിയിലുണ്ടെന്ന സൂചന പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് ദില്ലിയില്‍ വ്യാപകമായി നടത്തിയ തിരച്ചിലിലാണ് രണ്ടു പേര്‍ മുളവുകാട് പൊലീസിന്‍റെ പിടിയിലായത്.ഇവരില്‍ നിന്ന് ഐഫോണുകള്‍ ഉള്‍പ്പടെ 20ല്‍പ്പരം മൊബൈല്‍ഫോണുകള്‍ കണ്ടെടുത്തു. ഇവയുടെ ഐഎംഇഐ നമ്പറുകള്‍ പരിശോധിച്ചപ്പോള്‍ കൊച്ചിയില്‍ നിന്നും മോഷണം പോയ ഫോണുകളാണെന്ന് വ്യക്തമായി.ഇതെത്തുടര്‍ന്ന് പ്രതികളുമായി പൊലീസ് സംഘം കൊച്ചിയിലേക്ക് മടങ്ങുകയായിരുന്നു.
36 ഫോണുകളാണ് മോഷണം പോയത്.ഇതില്‍ 21 എണ്ണം ഐ ഫോണുകളാണ്. ഐ ഫോണുകളുടെ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. സംഘത്തില്‍ ഉള്‍പ്പെട്ട കൂടുതല്‍ പേര്‍ക്കു വേണ്ടിയുള്ള അന്വേഷണവും തുടരുകയാണ്. രണ്ടു സംഘങ്ങളായി തിരിഞ്ഞാണ് പ്രതികള്‍ മോഷണം നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 6നായിരുന്നു കൊച്ചിയില്‍ പതിനായിരത്തോളം പേര്‍ പങ്കെടുത്ത അലന്‍ വോക്കറുടെ സംഗീതനിശ അരങ്ങേറിയത്. ഷോ കാണാനായി മുന്‍നിരയിലിരുന്നവരുടെ മൊബൈല്‍ഫോണുകളാണ് സംഘം മോഷ്ടിച്ചത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News