സാമ്പത്തിക തട്ടിപ്പ്; 1 കോടി 38 ലക്ഷം രൂപ തട്ടിയെടുത്ത ഫിനാൻസ് മാനേജർ അറസ്റ്റില്‍

Arrest

കേരളത്തിലെ പ്രമുഖ പരസ്യ ഏജന്‍സിയായ വളപ്പില കമ്യൂണിക്കേഷന്‍സിന്റെ ഹെഡ് ഓഫീസിലെ അക്കൗണ്ട് ദുരുപയോഗം ചെയ്ത് 1 കോടി 38 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി പിടിയില്‍. ഫിനാന്‍സ് മാനേജര്‍ തൃശ്ശൂര്‍ ആമ്പല്ലൂര്‍ വട്ടണാത്ര സ്വദേശി തൊട്ടിപ്പറമ്പില്‍ വീട്ടില്‍ ഉണ്ണികൃഷ്ണന്‍ മകന്‍ വിഷ്ണുപ്രസാദ് ടി.യു (30 വയസ്സ്) ആണ് അറസ്റ്റിലായത്.

2022 നവംബര്‍ 1 മുതല്‍ സ്ഥാപനത്തില്‍ ഫിനാന്‍സ് മാനേജറായി ജോലിചെയ്തുവരവേ സ്വന്തം സാമ്പത്തിക ലാഭത്തിനായി ഓണ്‍ലൈന്‍ ബാങ്കിങ്ങിലൂടെയാണ് പ്രതി തട്ടിപ്പ് നടത്തിയത്.

Also Read : 18 വര്‍ഷം മുന്‍പ് മൂവാറ്റുപുഴയില്‍ നിന്ന് 30 പവനും കൊണ്ട് മുങ്ങി; ഇന്ന് മുംബൈയില്‍ നാല് ജ്വല്ലറികളുടെ ഉടമ; ഒടുവില്‍

സ്ഥാപനത്തിൻ്റെ GST / Income Tax/PE/ ESI / TDS എന്നിവ അടച്ചതിൻ്റെ വ്യാജരേഖകള്‍ ഉണ്ടാക്കിയാണ് പ്രതി തട്ടിപ്പ് നടത്തിയത്. സ്ഥാപനത്തിൻ്റെ ഓഡിറ്റിംഗിന് വിഭാഗം പ്രതിയുടെ സാമ്പത്തിക തട്ടിപ്പുകൾ കണ്ടെത്തിയതിനെ തുടർന്ന് തൃശ്ശൂർ ടൗൺ ഈസ്റ്റ് പോലീസിൽ പരാതി നല്‍കുകയായിരുന്നു.

തുടർന്ന്  കേസിൽ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തി വരുകയായിരുന്നു. നേരത്തെ  പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ കോടതിയും, ഹൈക്കോടതിയും, സുപ്രീം കോടതിയും തള്ളിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News