കരമന അഖില്‍ കൊലക്കേസ്; മുഖ്യ പ്രതികളിലൊരാള്‍ കൂടി പിടിയില്‍

കരമന അഖില്‍ കൊലക്കേസില്‍ മുഖ്യ പ്രതികളിലൊരാള്‍ കൂടി പിടിയില്‍. സുമേഷ് ആണ് പിടിയിലായത്. തിരുവനന്തപുരം കരിക്കകത്ത് നിന്നുമാണ് ഇയാളെ പിടികൂടിയത്. കേസിലെ രണ്ടാം പ്രതിയാണ് സുമേഷ്. ഇതോടെ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത മൂന്നു പേരും പിടിയിലായി. കേസില്‍ ഇതുവരെ പിടിയിലായത് ഏഴു പേരാണ്.

അഖിലിന്റെ കൊലപാതകത്തിൽ മുഖ്യ പ്രതി ക‍ഴിഞ്ഞ ദിവസം പിടിയിലായിരുന്നു.   അഖിൽ എന്ന അപ്പുവാണ് ക‍ഴിഞ്ഞ ദിവസം  പിടിയിലായത്. അഖിലിന്റെ കൊലപാതകത്തിലെ പ്രതികളുടെ പങ്ക് പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്.

പിടിയിലായ അനീഷ് വാഹനം വാടകയ്‌ക്കെടുത്ത് നൽകിയെന്നും, കൊലയിലേക്ക് നയിച്ചത് കൊല്ലപ്പെട്ട അഖിലും പ്രതി കിരൺ കൃഷ്ണയുമായുള്ള തർക്കമാണെന്നും പൊലീസ് പറയുന്നു. അപ്പു എന്ന അഖിലിനെ തമിഴ്നാട്ടിലേക്ക് രക്ഷപ്പെടാൻ സഹായിച്ചത് പിടിയിലായ കിരൺ ആണെന്ന് പൊലീസ് വ്യക്തമാക്കി.

ALSO READ: ലൊക്കേഷൻ ലഭിച്ചു, കരമന അഖിൽ കൊലപാകത്തിൽ പ്രതികളെ പിടികൂടാൻ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

കഴിഞ്ഞ ദിവസമാണ് റോഡരികിൽ വെച്ച് അഖിലിനെ മൂന്ന് പേർ അടങ്ങുന്ന സംഘം അടിച്ചു വീഴ്ത്തിയും കല്ലിട്ടും കൊലപ്പെടുത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News