മലപ്പുറത്ത് ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ നാല് പേര്‍ പിടിയിലായി. മലപ്പുറം പെരിന്തല്‍മണ്ണയില്‍ ജ്വല്ലറി ഉടമയെ ആക്രമിച്ചു സ്വര്‍ണം കവര്‍ന്ന സംഭവത്തിലാണ് നാല് പേര്‍ തൃശ്ശൂര്‍ പൊലീസിന്റെ പിടിയിലായത്. കണ്ണൂര്‍ സ്വദേശികളായ പ്രബിന്‍ലാല്‍, ലിജിന്‍ രാജന്‍, തൃശ്ശൂര്‍ വരന്തരപ്പള്ളി സ്വദേശികളായ സതീശന്‍, നിഖില്‍ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
ഇവരെ തൃശൂര്‍ ഈസ്റ്റ് പൊലീസ് ചോദ്യം ചെയ്തുവരികയാണ്. എന്നാല്‍ ഇവരുടെ കൈവശത്തു നിന്നും സ്വര്‍ണം കണ്ടു കിട്ടിയിട്ടില്ല. അഞ്ച് പേര്‍ കൂടി സംഘത്തിലുണ്ടെന്നാണ് പോലീസ് പറയുന്നത്.
പെരിന്തല്‍മണ്ണയില്‍ സ്‌കൂട്ടറില്‍ പോകുകയായിരുന്ന ജ്വല്ലറി ഉടമയെ ആക്രമിച്ച് രണ്ടു കോടിയോളം വിലവരുന്ന സ്വര്‍ണ്ണം കവര്‍ന്ന സംഘമാണ് പിടിയിലായത്.സ്‌കൂട്ടറില്‍ പോകുകയായിരുന്ന എം കെ ജ്വല്ലറി ഉടമ യൂസഫിനെയും സഹോദരന്‍ ഷാനവാസിനെയും പിന്തുടര്‍ന്നാണ് കാറിലുളള സംഘം സ്വര്‍ണ്ണം കവര്‍ന്നത്.
രാത്രി 9 മണിയോടെയാണ് സംഭവമുണ്ടായത്. ജ്വല്ലറി മുതല്‍ തന്നെ കാര്‍ പിന്തുടരുന്നുണ്ടായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സ്ഥാപനം ഓടിട്ടതായതിനാല്‍ ഉടമ ആഭരണങ്ങള്‍ വീട്ടില്‍ കൊണ്ടുപോകുകയാണ് പതിവ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here