തൃശ്ശൂര്‍ ആള്‍ക്കൂട്ട ആക്രമണം; നാലുപേര്‍ കൂടി പിടിയില്‍

തൃശ്ശൂര്‍ ചേലക്കര കിള്ളിമംഗലം ആള്‍ക്കൂട്ട ആക്രമണ കേസില്‍ നാലുപേര്‍ കൂടി പിടിയില്‍. കിള്ളിമംഗലം സ്വദേശികളായ നിയാസ്, പത്മനാഭന്‍, നൗഫല്‍, മരയ്ക്കാര്‍ എന്നിവരാണ് പിടിയിലായത്. ചേലക്കര zപാലീസ് സ്റ്റേഷനില്‍ എത്തി ഇവര്‍ കീഴടങ്ങുകയായിരുന്നു. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.

സംഭവത്തില്‍ പതിനൊന്ന് പേര്‍ക്കെതിരെയാണ് നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 8 പേരാണ് ഇതുവരെ അറസ്റ്റിലായത്. കഴിഞ്ഞ 13 നാണ് വ്യാപാരിയായ അബ്ബാസിന്റെ വീട്ടിലെ അടക്ക മോഷണവുമായി ബന്ധപ്പെട്ടാണ് വെട്ടിക്കാട്ടിരി സ്വദേശി സന്തോഷിന് ആള്‍ക്കൂട്ടമര്‍ദ്ദനമേറ്റത്. മുപ്പതോളം പേര്‍ ആക്രമണസമയത്തുണ്ടായിരുന്നതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്.

വീട്ടുടമ പ്ലാക്കല്‍ പീടികയില്‍ അബ്ബാസ് , സഹോദരന്‍ ഇബ്രാഹിം, ബന്ധു അല്‍ത്താഫ്, അയല്‍വാസി കബീര്‍ എന്നിവരാണ് കേസില്‍ ആദ്യം അറസ്റ്റിലായത്. അതേസമയം ആക്രമണത്തില്‍ പരിക്കേറ്റ സന്തോഷ് ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വിവരം.

അബ്ബാസിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍ പലതവണ അടക്കാ ചാക്കുകള്‍ മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തില്‍ സന്തോഷിനെതിരെയും കേസ് എടുത്തിരുന്നു. അതിനിടെ ആക്രമണത്തിനിരയായ സന്തോഷിന്റെ സ്‌കൂട്ടര്‍ സംഭവസ്ഥലത്ത് നിന്നും അര കിലോമീറ്റര്‍ അകലെ നിന്നും കണ്ടെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News