കരണിയിലെ കൊലപാതക ശ്രമം; തമിഴ്‌നാട്ടിലെ ക്വട്ടേഷന്‍ സംഘത്തെ പിടികൂടി വയനാട് പൊലീസ്

കരണിയിലെ കൊലപാതക ശ്രമവുമായി നേരിട്ട് ബന്ധമുള്ള ക്വട്ടേഷന്‍ സംഘത്തിലെ മൂന്ന് പേരെയാണ് വയനാട് ജില്ലാ പൊലീസ് മേധാവി പദം സിംഗ് ഐ.പി.എസ് നിയോഗിച്ച സുല്‍ത്താന്‍ ബത്തേരി ഡിവൈ.എസ്.പി അബ്ദുള്‍ ഷരീഫിന്റെ നേതൃത്വത്തിലുള്ള സംഘം തമിഴ് നാട്ടിലെ തേനിയില്‍ നിന്നും തൃച്ചിയില്‍ നിന്നും സാഹസികമായി പിടികൂടിയത്.

Also Read : മോഷണശ്രമത്തിനിടെ വിദ്യാർത്ഥിനിയുടെ മരണം; പൊലീസുമായുള്ള ഏറ്റുമുട്ടലിൽ പ്രതി കൊല്ലപ്പെട്ടു

തേനി കോട്ടൂര്‍ സ്വദേശി വരതരാജന്‍(34) തേനി അല്ലിനഗരം സ്വദേശി അശ്വതമന്‍@ അച്ചുതന്‍ (23) ത്രിച്ചി കാട്ടൂര്‍ അണ്ണാ നഗര്‍ സ്വദേശി മണികണ്ഠന്‍ (29) എന്നിവരെയാണ് മീനങ്ങാടി ഇന്‍സ്‌പെക്ടര്‍ ബിജു ആന്റണി, സുല്‍ത്താന്‍ ബത്തേരി ഇന്‍സ്‌പെക്ടര്‍ എം.എ സന്തോഷ്, എസ്. ഐ ഹരീഷ് കുമാര്‍, എ.എസ്.ഐ ബിജു വര്‍ഗീസ് എന്നിവരടങ്ങുന്ന പ്രത്യേക പൊലീസ് സംഘം പിടികൂടിയത്.

വരതരാജനും അശ്വതമനും തമിഴ് നാട്ടിലെ ജെല്ലിക്കെട്ടു, കോഴിപ്പോര് എന്നിവയുമായി ബന്ധപ്പെട്ടും മറ്റുമായി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍ ആണ്. കഴിഞ്ഞ 13-ന് പുലര്‍ച്ചെയാണ് മുഖം മൂടി ധരിച്ചെത്തിയ സംഘം മാരകായുധങ്ങളുമായി രാത്രിയില്‍ വീട് ചവിട്ടിപൊളിച്ചു പിതാവിനെ കെട്ടിയിട്ട് കരണി സ്വദേശിയും നിരവധി കേസുകളില്‍ പ്രതിയുമായ അഷ്‌കര്‍ അലിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

Also Read : മൂര്‍ഖന്‍ പാമ്പിനെ ഓടിക്കാന്‍ വീടിന് തീയിട്ടു, ലക്ഷങ്ങളുടെ നാശനഷ്ടം

എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശികളായ മന്നം കോക്കര്‍ണി പറമ്പില്‍ ശരത് (34), മാഞ്ഞാലി കണ്ടാരത്ത് അഹമ്മദ് മസൂദ് (27), മന്നം കോക്കര്‍ണി പറമ്പില്‍ കെ.എ. അഷ്ബിന്‍ (26), കമ്പളക്കാട് കല്ലപറമ്പില്‍ കെ.എം. ഫഹദ് (28) എന്നിവരെ അന്വേഷണ സംഘം നേരത്തെ അറസ്റ്റ് ചെയ്യുകയും ആക്രമിക്കാനുപയോഗിച്ച മാരകായുധങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ക്വട്ടേഷന്‍ സംഘങ്ങളെ കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് ജില്ലാ പോലീസ് മേധാവി പദം സിങ് ഐ.പി.എസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News