നിര്‍ത്തിയിട്ടിരുന്ന ജീപ്പിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു; 13 പേര്‍ അറസ്റ്റില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജിന് മുന്‍പില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പിനു നേരെ പെട്രോള്‍ ബോംബെറിഞ്ഞ കേസില്‍ ക്വട്ടേഷന്‍ സംഘങ്ങളില്‍ അംഗങ്ങളായ 13 പേര്‍ അറസ്റ്റില്‍. പൂവാട്ടുപറമ്പ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ബി കമ്പനി എന്ന ക്രിമിനല്‍ സംഘത്തിലെ അംഗങ്ങളാണ് പിടിയിലായവരില്‍ ഭൂരിഭാഗവും.

Also Read : സിനിമയില്‍ നിന്നും ഇനിയൊരു നീണ്ട ഇടവേള ; സാനിയ ഇനി യുകെയിലെ വിദ്യാര്‍ത്ഥി

പുലര്‍ച്ചെ രണ്ടരയോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തിന് മുന്‍പില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പിനു നേരെ ബൈക്കിലെത്തിയ സംഘം പെട്രോള്‍ ബോംബ് എറിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൂവാട്ടുപറമ്പിലെ ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് അക്രമം എന്ന് വ്യക്തമായത്.

ബി കമ്പനിയുടെ തലവനായ ബഷീറിനൊപ്പം കേസില്‍ പ്രതിയായിരുന്ന അജ്മലിനെ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ബഷീറിനൊപ്പം ഉള്ളവരാണ് പോലീസില്‍ വിവരം നല്‍കിയത് എന്ന് ആരോപിച്ച് അജ്മലിന്റെ സംഘം രാത്രി ഇവരുമായി ഏറ്റുമുട്ടിയിരുന്നു. ഇതിന് പ്രതികാരമായി പരുക്കേറ്റവരുമായി ബഷീറിന്റെ സംഘം ജീപ്പില്‍ മെഡിക്കല്‍ കോളേജില്‍ എത്തിയപ്പോഴാണ് പെട്രോള്‍ ബോംബെറിഞ്ഞത്.

Also Read : തൃശ്ശൂരില്‍ റബ്ബര്‍ പാല്‍ മോഷണം; 2 പേര്‍ അറസ്റ്റില്‍

മൂന്നു കേസുകളിലായി ബഷീര്‍ ഉള്‍പ്പെടെ 13 പേരാണ് അറസ്റ്റില്‍ ആയിട്ടുള്ളത്. കേസില്‍ പിടിയിലായ ബഷീറക്കമുള്ള ഭൂരിഭാഗം ആളുകളും പല ക്രിമിനല്‍ കേസുകളിലും പ്രതികളാണ്. ബഷീറിനെതിര കുന്നമംഗലം, മെഡിക്കല്‍ കോളേജ്, മാവൂര്‍ സ്റ്റേഷനുകളിലായി നിരവധി കേസുകളാണുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News