ഉറങ്ങിക്കിടന്ന ആളുടെ തലയിൽ കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചയാള്‍ പിടിയില്‍

തൃശ്ശൂർ ശക്തൻ ബസ് സ്റ്റാൻഡിൽ കൊലപാതക ശ്രമം നടത്തിയ പ്രതി പിടിയിൽ. ഉറങ്ങിക്കിടക്കുകയായിരുന്ന ആളുടെ തലയിൽ കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തുവാൻ ശ്രമിച്ച കേസിലെ പ്രതിയാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ശക്തൻ ബസ്റ്റാൻഡിനകത്തെ കടത്തിണ്ണയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 48 കാരൻ ജയചന്ദ്രന് നേരെ യായിരന്നു വധ ശ്രമം.
പ്രതിയായ ലാലൂർ സ്വദേശി പ്രശാന്ത് ജയചന്ദ്രന്റെ തലയിലേക്ക് വലിയ കല്ല് കൊണ്ടുവന്ന് എറിഞ്ഞ് കൊലപ്പെടുത്തുവാൻ ശ്രമിക്കുകയായിരുന്നു.

രക്തത്തിൽ കുളിച്ചു കിടന്നിരുന്ന ജയചന്ദ്രനെ പൊലീസെത്തി ആശുപത്രിയിൽ എത്തിച്ചു. മുൻ വൈരാഗ്യമാണ് വധ ശ്രമത്തിന് കാരണം എന്ന് പ്രതി സമ്മതിച്ചു. കല്ലെറിഞ്ഞ ശേഷം രക്തത്തിൽ കുളിച്ചു കിടന്നിരുന്ന ജയചന്ദ്രൻ മരിച്ചു എന്നു കരുതി പ്രതി തിരുപ്പതിയിലേക്ക് രക്ഷപ്പെടുവാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസിന്റെ പിടിയിലായത്. തൃശ്ശൂർ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ മാല പൊട്ടിക്കൽ, കവർച്ച, കഞ്ചാവ് കടത്ത് തുടങ്ങിയ കേസുകളിലെ പ്രതിയാണ് പ്രശാന്ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News