വയനാട്ടിൽ മന്ത്രവാദത്തിന്റെ പേരിൽ ആദിവാസി സ്ത്രീയെ പീഡിപ്പിച്ച സംഭവം; കോൺഗ്രസ് പ്രവർത്തകൻ പിടിയിൽ

arrest

വയനാട്ടിൽ മന്ത്രവാദത്തിന്റെ പേരിൽ ആദിവാസി സ്ത്രീയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. പനവല്ലി സ്വദേശി വർഗ്ഗീസ്‌ ആണ് പൊലീസിൻ്റെ കസ്റ്റഡിയിലായത്. ഇയാൾ പ്രാദേശിക കോൺഗ്രസ് പ്രവർത്തകനാണ്.

പട്ടിക ജാതി-പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയൽ നിയമപ്രകാരം ഇയാൾക്കെതിരെ തിരുനെല്ലി പൊലീസ്‌ കേസെടുത്തിരുന്നു.സംഭവത്തിൽ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണം സിപിഐഎം മുൻപ് ആവശ്യപ്പെട്ടിരുന്നു.

ALSO READ; മൂവാറ്റുപുഴയിൽ അടഞ്ഞുകിടന്നിരുന്ന വീടിന്റെ വാതിലും, അലമാരയും കുത്തിത്തുറന്ന് മോഷണം

മന്ത്രവാദത്തിന്റെ പേരില്‍ പീഡനം നടത്തിയെന്നാണാണ് വർഗ്ഗീസിനെതിരയുള്ള പരാതി. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ പുറത്തു പറയാന്‍ ഭയന്നുവെന്നും തിരുനെല്ലി പൊലീസ് കേസ് ഒതുക്കാന്‍ ശ്രമിച്ചു എന്നും പരാതിക്കാരി ആരോപിക്കുന്നുണ്ട്.

ENGLISH NEWS SUMMARY: Accused arrested in Wayanad for brutally torturing tribal woman for witchcraft. Varghese, a native of Panavalli, was taken into police custody. He is a local Congress worker.CPIM had earlier demanded the immediate arrest of the accused in the incident.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News